കർണന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ- വിഡിയോ പങ്കുവെച്ച് ആമസോൺ പ്രൈം

May 22, 2021

ധനുഷും രജീഷ് വിജയനും നായികാ നായകന്മാരായി വേഷമിട്ട ചിത്രമാണ് കർണൻ.  മാരി സെൽവരാജ് സംവിധാനം ചെയ്ത കർണൻ തിയേറ്ററിലും ആമസോൺ പ്രൈമിലും റിലീസ് ചെയ്തിരുന്നു. മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തിന്റെ അണിയറ വിശേഷങ്ങൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് ആമസോൺ പ്രൈം. ചിത്രീകരണത്തിന് ഇടയിലുള്ള നിമിഷങ്ങളും ഒരുക്കങ്ങളുമാണ് വിഡിയോയിലൂടെ പങ്കുവയ്ക്കുന്നത്.

തന്റെ ഗ്രാമത്തിനായി പോരാടുന്ന ഒരു സാമൂഹിക പോരാളിയുടെ വേഷത്തിലാണ് ധനുഷ് ‘കർണനി’ൽ അഭിനയിച്ചത്. തമിഴ്‌നാട്ടിൽ നടന്ന ഒരു യഥാർത്ഥ സംഭവം സംവിധായകൻ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ചിത്രത്തിൽ ഒന്നിലധികം മലയാളി സാന്നിധ്യമുണ്ട്. നായികയായി എത്തുന്നത് രജീഷ വിജയനാണ്. നടൻ ലാലും പ്രധാന വേഷത്തിൽ എത്തുന്നു. നടി രജീഷ വിജയൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത് കർണനിലൂടെയാണ്.

Read More: അനൂപ് മേനോന്റെ നായികയായി സുരഭി ലക്ഷ്മി; ‘പദ്‌മ’ ടീസർ

ചിത്രത്തിൽ ലക്ഷ്മിപ്രിയ ചന്ദ്രമൗലി, ഗൗരി കിഷൻ, ലാൽ, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. തേനി ഈശ്വരനാണ് ഛായാഗ്രഹണം. അതേസമയം, ജഗമേ തന്തിരം, ആനന്ദ് എൽ റായിയുടെ ബോളിവുഡ് ചിത്രം അത്രാംഗി രേ, എന്നീ ചിത്രങ്ങളാണ് അണിയറയിൽ ധനുഷ് നായകനായി റിലീസിന് ഒരുങ്ങുന്നത്. രാം കുമാർ, സെൽവരഘവൻ, കാർത്തിക് നരേൻ എന്നിവരോടൊപ്പമുള്ള ചിത്രങ്ങളും ധനുഷ് ഒപ്പുവെച്ചിട്ടുണ്ട്.

Story highlights- karnan making video