അനൂപ് മേനോന്റെ നായികയായി സുരഭി ലക്ഷ്മി; ‘പദ്‌മ’ ടീസർ

May 22, 2021

നടനും സംവിധായകനുമായ അനൂപ് മേനോൻ ആദ്യമായി നിർമിക്കുന്ന ചിത്രമാണ് പദ്‌മ. സുരഭി ലക്ഷ്മിയാണ് ടൈറ്റിൽ റോളിൽ എത്തുന്നത്. സിനിമയുടെ ടീസർ എത്തി. അനൂപ് മേനോനും ചിത്രത്തിൽ വേഷമിടുന്നുണ്ട്. രസകരമായ സംഭാഷണമാണ് ടീസറിൽ ശ്രദ്ധേയം.

കഥ, തിരക്കഥ, സംഭാഷണം എന്നിവയ്ക്ക് പുറമെ സംവിധാനവും അനൂപ് മേനോൻ ആണ്. അനൂപ് മേനോൻ സ്റ്റോറീസിന്റെ നിർമ്മിക്കുന്ന ചിത്രത്തിൽ ശങ്കർ രാമകൃഷ്ണൻ, മെറീന മൈക്കിൾ എന്നിവരും അഭിനയിക്കുന്നുണ്ട്. മഹാദേവൻ തമ്പിയാണ് ഛായാഗ്രഹണം.

പ്രൊഡക്‌ഷന്‍ ഡിസൈനര്‍; ബാദുഷ, കല; ദുന്‍ദു രഞ്ജീവ്, എഡിറ്റര്‍; സിയാന്‍ ശ്രീകാന്ത്, സംഗീതം; നിനോയ് വർഗീസ്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍; അനില്‍ ജി., ഡിസൈന്‍; ആന്റണി സ്റ്റീഫന്‍, വാര്‍ത്ത പ്രചരണം; പി. ശിവപ്രസാദ്.

അതേസമയം, നിരവധി ചിത്രങ്ങളാണ് അനൂപ് മേനോൻ നായകനായും സംവിധായകനായും അണിയറയിൽ പുരോഗമിക്കുന്നത്. അനൂപ് മേനോന്‍ ആദ്യമായി സംവിധായകനായ കിംഗ് ഫിഷ് റിലീസിന് ഒരുങ്ങുകയാണ്.  അനൂപ് മേനോനൊപ്പം സംവിധായകൻ രഞ്ജിത്തും കൂടി ഒന്നിക്കുന്നുവെന്ന മറ്റൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ദശരഥ വര്‍മ എന്നാണ് ചിത്രത്തില്‍ രഞ്ജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നെയ്മീന്‍ ഭാസി എന്നു വിളിപ്പേരുള്ള ഭാസ്‌കര വര്‍മയെ അവതരിപ്പിക്കുന്നത് അനൂപ് മേനോനാണ്.

Read More: ‘ബിജു മേനോൻ’ എന്ന നടനാണ് ഈ സിനിമയുടെ ജീവൻ- ‘ആർക്കറിയാം’ സിനിമയെക്കുറിച്ച് സത്യൻ അന്തിക്കാട്

ചിത്രത്തില്‍ ദുര്‍ഗ കൃഷ്ണയാണ് നായിക. ധനേഷ് ആനന്ദ്, ലാല്‍ ജോസ്, ഇര്‍ഷാദ്, നിരഞ്ജ അനൂപ്, നിസ്സ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. രതീഷ് വേഗ സംഗീതവും മഹാദേവന്‍ തമ്പി ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. അതേസമയം, ട്രിവാൻഡ്രം ലോഡ്ജിന് ശേഷം അനൂപ് മേനോൻ- വി.കെ പ്രകാശ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി എന്ന ചിത്രത്തിൽ പ്രിയ വാര്യരാണ് നായിക. ചിത്രത്തിൽ അനൂപിന്റെ കഥാപാത്രത്തിന്റെ പേര് തമ്പിയെന്നും , പ്രിയയുടെ കഥാപാത്രത്തിന്റെ പേര് സാറ എന്നുമാണ്.

Story highlights- padma movie teaser