‘മഹാനടി’യുടെ മൂന്നു വർഷങ്ങൾ- ഓർമകൾ പങ്കുവെച്ച് കീർത്തി സുരേഷ്

കീർത്തി സുരേഷിന്റെ സിനിമാ ജീവിതത്തിൽ ഏറ്റവും അഭിമാനകരമായ നിമിഷങ്ങൾ സമ്മാനിച്ച ചിത്രമായിരുന്നു മഹാനടി. നടി സാവിത്രിയുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങൾ അവതരിപ്പിച്ച ചിത്രത്തിലെ പ്രകടനത്തിന് കീർത്തി സുരേഷിന് ദേശീയ പുരസ്കാരവും ലഭിച്ചു. സിനിമ 3 വർഷം പൂർത്തിയാകുന്ന വേളയിൽ സംവിധായകൻ സിനിമയെക്കുറിച്ച് വിവരിച്ചതിനെക്കുറിച്ച് ഓർമിക്കുകയാണ് നടി.

2018 മെയ് 9 ന് റിലീസ് ചെയ്ത ചിത്രം സംവിധായകൻ നാഗ് അശ്വിനാണ് ഒരുക്കിയത്. സാവിത്രി, ജെമിനി ഗണേശൻ എന്നിവരുടെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളെല്ലാം സിനിമയിൽ ഒരുക്കിയിരുന്നു. ജെമിനി ഗണേശനായി വേഷമിട്ടത് ദുൽഖർ സല്മാനായിരുന്നു.

ചിത്രത്തിന്റെ സംവിധായകന് നന്ദി പറഞ്ഞുകൊണ്ട് കീർ‌ത്തി സുരേഷ് പോസ്റ്റ് ചെയ്യുന്നു; ‘എല്ലാത്തിനും നന്ദി നാഗി. കഷ്ടതയേറിയ ദൗത്യം നിങ്ങൾ സാധ്യമാക്കി’.ഏറ്റവും രസകരമായ കാര്യം, കീർ‌ത്തി സുരേഷ് തിരക്കഥയുടെ വിവരണ സമയത്ത് താൻ തയ്യാറാക്കിയ കുറിപ്പുകളും പങ്കുവെച്ചിട്ടുണ്ടെന്നതാണ്.

Read More: രണ്ടു കോടി രൂപയ്ക്ക് പുറമെ എണ്ണിയാൽ തീരാത്ത സഹായങ്ങൾ- അമിതാഭ് ബച്ചന്റെ കൊവിഡ് പ്രവർത്തനങ്ങൾക്ക് കൈയടി

സാവിത്രിയുടെയും ജെമിനി ഗണേശന്റെയും പ്രണയവും വിവാഹവും പ്രണയത്തകർച്ചയുമെല്ലാമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ദുൽഖറും കീർത്തിയും മികച്ച പ്രകടനം കാഴ്ചവച്ച  ചിത്രം ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. റിലീസ് ചെയ്ത് രണ്ട് ആഴ്ചക്കുള്ളിൽ തന്നെ 60 കോടിയിലധികം രൂപയായിരുന്നു മഹാനടിയുടെ ബോക്സ് ഓഫീസ് കളക്ഷൻ.

Story highlights- keerthi suresh about mahanati