യാസ്: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത, ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും ഇടിമിന്നലിനും സാധ്യതയുണ്ട്. മലയോരമേഖലകളിൽ താമസിക്കുന്നവർക്കും തീരദേശ പ്രദേശങ്ങളിൽ ഉള്ളവർക്കും ജാഗ്രത നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.
അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപകൊണ്ട യാസ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറി ഒഡീഷ തീരത്തെത്തി. ഇന്ന് ഉച്ചയോടെ യാസ് കരതൊടും. മണിക്കൂറിൽ 290 കിലോമീറ്റർ വേഗതിയിൽ വരെ യാസ് സഞ്ചരിച്ചേക്കും എന്നാണ് വിലയിരുത്തൽ. ഒഡിഷയിലെ ഏഴ് ജില്ലകളില്‍ നിന്നായി ഏഴ് ലക്ഷത്തോളം പേരെ ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചു. ബംഗാള്‍, ഒഡിഷ, ഛത്തിസ്ഗഡ്, ബിഹാര്‍, ഝാര്‍ഗണ്ഡ് സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുകയാണ്.
അതിന് പുറമെ കേരളത്തിൽ 31 ആം തിയതിയ്ക്ക് മുൻപേ കാലവർഷം ആരംഭിക്കും എന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നുണ്ട്.
Story Highlights; kerala may witness heavy rain