ഒരു വാക്ക് പോലും ആവര്ത്തിക്കാതെ മനോഹരമായൊരു പ്രസംഗം; വാക്കുകള്ക്കൊണ്ട് അതിശയിപ്പിക്കുന്ന ആത്മിക എന്ന മിടുമിടുക്കി
ഒന്പത് വയസ്സുകാരിയായ ആത്മിക ലിയോണ് ഒരു കുട്ടിപ്രതിഭാസമാണ്. വാക്കുകള്ക്കൊണ്ട് ആരേയും അതിശയിപ്പിക്കും ഈ മിടുക്കി. ഫ്ളവേഴ്സ് ടിവിയില് സംപ്രേക്ഷണം ചെയ്യുന്ന മിടുമിടുക്കിയില് അതിഗംഭീരമായ പ്രസംഗമാണ് ആത്മിക കാഴ്ചവെച്ചതും.
ഒരു വാക്ക് പോലും ആവര്ത്തിക്കാതെ ഓരോ വാക്കിലും പുതുമ നിറച്ചുകൊണ്ടാണ് ആത്മികയുടെ പ്രസംഗം. ഈ കഴിവ് തന്നെയാണ് ഈ മിടുക്കിയുടെ പ്രധാന ആകര്ഷണവും. അമ്മയെക്കുറിച്ച് വാചാലയാവുകയായിരുന്നു തന്റെ പ്രസംഗത്തിലൂടെ ആത്മിക മിടുമിടുക്കി വേദിയില്.
തൃശ്ശൂര് ജില്ലയിലെ മറ്റം സ്വദേശിനിയാണ് ആത്മിക. മറ്റം സെന്്മേരീസ് എല്പിസ്കൂളില് നാലാം ക്ലാസ് വിദ്യാര്ത്ഥിനിയായ ആത്മിക പഠനത്തിലും മികവ് പുലര്ത്തുന്നു. പ്രസംഗത്തിനു പുറമെ ഡാന്സിലും പ്രതിഭ തെളിയിച്ചിട്ടുണ്ട് ഈ മിടുക്കി. പഠആത്മികയ്ക്ക് ഭാവിയില് ഒരു സൈന്റിസ്റ്റ് ആകണമെന്നാണ് ആഗ്രഹം.
അതേസമയം പാട്ടിനും നൃത്തത്തിനും അപ്പുറം ബുദ്ധിയും കരുത്തും കൈമുതലാക്കിയ പെണ്കുരുന്നുകള് അണിനിരക്കുകയാണ് മിടുമിടുക്കി എന്ന പരിപാടിയില്. വ്യത്യസ്ത മേഖലകളില് കഴിവുള്ള പെണ്കുട്ടികളാണ് ഈ റിയാലിറ്റി ഷോയുടെ ഭാഗമാകുന്നത്. മിടുമിടുക്കി എന്ന പരിപാടിയിലൂടെ മിടുക്കികളുടെ മിടുക്കകള് ലോകമലടയാളികള്ക്ക് മുമ്പില് ദൃശ്യവിസ്മയം ഒരുക്കുന്നു. പ്രായത്തിന്റെ പരിമിതികള്ക്കപ്പുറം പ്രതിഭാസമായി മാറിയ പെണ് പ്രതിഭകള് അപൂര്വ കഴിവുകള്ക്കൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കാനെത്തുകയാണ് ഈ പരിപാടിയിലൂടെ.
Story highlights: Little girl Athmika amazes with words in Flowers Midumidukki