ഇനി ഭീഷ്മപർവ്വം; പുതിയ ലുക്ക് പങ്കുവെച്ച് മമ്മൂട്ടി

May 27, 2021

ഷൂട്ടിംഗ് തിരക്കുകൾക്ക്‌ വീണ്ടും ഇടവേള നൽകി ലോക്ക്ഡൗണിന് മുൻപ് തന്നെ വീടിനുള്ളിലേക്ക് ചേക്കേറിയിരുന്നു നടൻ മമ്മൂട്ടി. വളരെ കരുതലോടെയാണ് കഴിഞ്ഞ ഒരുവർഷത്തോളം നീണ്ട ലോക്ക്ഡൗൺ സമയത്തും മമ്മൂട്ടി വീടിനുള്ളിൽ തന്നെ കഴിഞ്ഞത്. ഇത്തവണയും വീട്ടിൽ സുരക്ഷിതരായിരിക്കാൻ പറഞ്ഞുകൊണ്ട് മമ്മൂട്ടി എത്തിയിരിക്കുകയാണ്. വീട്ടിൽ കഴിയുക, സുരക്ഷിതരായിരിക്കുക എന്ന കുറിപ്പിനൊപ്പം പങ്കുവെച്ച മമ്മൂട്ടിയുടെ ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

മുടി നീട്ടി വളർത്തിയ ലുക്കിലാണ് താരം. അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപർവ്വത്തിലെ ലുക്കാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. കാരണം, ഭീഷ്മപർവ്വത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ താടിയും മുടിയും നീട്ടി വളർത്തിയ ലുക്കിലാണ് മമ്മൂട്ടി. ബിലാലിനായി കാത്തിരുന്ന പ്രേക്ഷകർക്കായി ‘ഭീഷ്മപർവ്വം’ എന്ന ചിത്രത്തിൽ മാസ്സ് ലുക്കിലാണ് എത്തിയത്. കഴിഞ്ഞ കുറച്ച് നാളുകളായി മുടി നീട്ടിവളർത്തിയ ലുക്കിലായിരുന്നു മമ്മൂട്ടി. അമൽ നീരദ് ചിത്രത്തിലേക്കുള്ള ലുക്കാണെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയതോടെയാണ് കൂടുതൽ വിവരങ്ങൾ ആരാധകരിലേക്ക് എത്തിയത്.

Read More: അഭിനയം പോലെ മനോഹരം ആലാപനവും; പാടി വിസ്മയിപ്പിച്ച് ഗായത്രി അരുൺ

മുൻപ് മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ‘ബിഗ് ബി’. 2007 ഏപ്രിലിൽ ആയിരുന്നു കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ‘ബിഗ് ബി’ റിലീസ് ചെയ്തത്. നാല് സഹോദരന്മാരെ ആസ്പദമാക്കി വന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ബിലാൽ എന്ന കഥാപാത്രത്തിനൊപ്പം മനോജ് കെ ജയൻ, ബാല, സുമിത് നവൽ എന്നിവരാണ് വേഷമിട്ടത്.

Story highlights- mammootty new look