‘മൂന്നു പശുക്കളും ഫ്രണ്ട്സ് ആയിരുന്നു, അവർ അടിയുണ്ടാക്കിയത് എന്തിനാണെന്ന് എനിക്കറിയില്ല’- മേഘ്‌നക്കുട്ടിയുടെ രസികൻ കഥ

May 28, 2021

ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സംഗീത റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. പാട്ടുവേദിയിൽ മാറ്റുരയ്ക്കുന്ന കുട്ടികൾക്ക് സമൂഹമാധ്യമങ്ങളിലും ആരാധകർ ഏറെയുണ്ട്. പാട്ടിനൊപ്പം കുസൃതി നിറഞ്ഞ സംസാരത്തിലൂടെ ഇഷ്ടം നേടിയ കുഞ്ഞു ഗായികയാണ് മേഘ്‌ന.

ടോപ് സിംഗർ സീസൺ 2വിന്റെ ഒഡീഷൻ മുതൽതന്നെ മേഘ്ന ശ്രദ്ധേയയാണ്. അനന്യക്കുട്ടിയെ ഒക്കെ എടുത്തില്ലേ, അപ്പോൾ എനിക്കും ഒരു ചാൻസ് തരണം എന്നുപറഞ്ഞുകൊണ്ടായിരുന്നു മേഘ്‌നയുടെ പാട്ടുവേദിയിലേക്കുള്ള രംഗപ്രവേശം. പിന്നീട് ഒട്ടേറെ കുസൃതിയും കുറുമ്പും നിറഞ്ഞ നിമിഷങ്ങൾ ഈ കൊച്ചുമിടുക്കി പ്രേക്ഷകർക്ക് സമ്മാനിച്ചു.

ഇപ്പോഴിതാ, ഒരു രസികൻ കഥയുമായി എത്തിയിരിക്കുകയാണ് മേഘ്‌ന. ടോപ് സിംഗർ വേദിയിൽ നടൻ മുകേഷ് അതിഥിയായി എത്തിയപ്പോൾ സ്ഥിരമായി ഒരു കഥ കുട്ടികൾക്കും പ്രേക്ഷകർക്കുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു. കുട്ടികൾ പാടുന്ന പാട്ടുമായി ബന്ധപ്പെട്ട എന്തെങ്കിലും ഓർമകളാണ് മുകേഷ് അവതരിപ്പിച്ചിരുന്നത്. എന്നും മുകേഷ് അങ്കിൾ അല്ലെ കഥ പറയുന്നത്, ഇന്ന് ഞാൻ പറയാം എന്ന് പറഞ്ഞുകൊണ്ട് ഒരു രസികൻ കഥയുമായാണ് മേഘ്‌ന എത്തിയത്.

Read More: അഭിനയം പോലെ മനോഹരം ആലാപനവും; പാടി വിസ്മയിപ്പിച്ച് ഗായത്രി അരുൺ

ഒരു കാട്ടിൽ മൂന്നു പശുക്കൾ ഉണ്ടായിരുന്നെന്നും അവർ നല്ല ഫ്രണ്ട്സ് ആയിരുന്നെന്നുമാണ് കഥയിൽ മേഘ്‌ന പറയുന്നത്. കഥ തുടർന്നപ്പോൾ ചില സംശയങ്ങളൊക്കെ ജഡ്‌ജസ് ചോദിച്ചു. അപ്പോഴാണ് മേഘ്‌നക്കുട്ടിയുടെ രസികൻ മറുപടികൾ ചിരി പടർത്തുന്നത്. രസകരമായ എപ്പിസോഡ് ശ്രദ്ധേയമാകുകയാണ്.

Story highlights- Meghna tells an interesting story to Mukesh