സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; ഇടിമിന്നലിനും സാധ്യത, ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. മഴയ്ക്ക് പുറമെ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മണിക്കൂറില്‍ പരമാവധി 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണി വരെ മഴയ്‌ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയും കൂടുതലാണ്. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ തുറസായ സ്ഥലങ്ങളിലും ടെറസിലും നില്‍ക്കരുതെന്നും മുന്നറിയിപ്പുണ്ട്.

Read also:രാജ്യതലസ്ഥാനങ്ങളും കറന്‍സികളും അറിയാം; ലോകറെക്കോര്‍ഡ് സൃഷ്ടിച്ച പത്തുവയസ്സുകാരി

അതേസമയം മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് തടസമില്ല.

Story highlights: Monsoon-alert kerala