ഈ വീട് സഞ്ചരിച്ചത് 72000 കിലോമീറ്റര്‍ ദൂരം
തലവാചകം വായിച്ച് നെറ്റി ചുളിക്കേണ്ട, സംഗതി സത്യമാണ്. ലോകത്തില്‍ തന്നെ ഏറ്റവുമധികം ദൂരം സഞ്ചരിച്ച ഒരു വീടിന്റെ വിശേഷങ്ങളാണ് കൗതുകം നിറയ്ക്കുന്നത്. അലക്സിസ്- ക്രിസ്റ്റിയന്‍ ദമ്പതികളുടേതാണ് സഞ്ചരിക്കുന്ന ഈ വീട്. അമേരിക്ക കേന്ദ്രമാക്കിയാണ് വീടിന്റെ സഞ്ചാരം.
യാത്രാപ്രിയരായ ദമ്പതികളാണ് തങ്ങളുടെ യാത്രക്കിടയില്‍ സുഖമായി ഉറങ്ങാനും വിശ്രമിക്കാനും എല്ലാം വേണ്ടി ഇത്തരത്തില്‍ സഞ്ചരിക്കുന്ന വീട് ഒരുക്കിയത്. ഇവരുടെ യാത്രയില്‍ എപ്പോഴും കൂടെ വീടുമുണ്ട്. അമേരിക്കയിലെ 36 സംസ്ഥാനങ്ങളും കനേഡിയയിലെ ഒരു പ്രൊവിന്സുമെല്ലാം ഈ വീടിനൊപ്പം ദമ്പതികള്‍ ഇതിനോടകം സഞ്ചരിച്ച് തീര്‍ത്തിട്ടുണ്ട്. ഒരു വാനിനോട് ചേര്‍ന്നാണ് വീട് സജ്ജീകരിച്ചിരിക്കുന്നത്.
Read more: ദേഹം നിറയെ മുള്ളുകള്‍, മുള്ളന്‍ പന്നിയല്ല ഇതാണ് എക്കിഡ്ന- ജന്തുലോകത്തെ കൗതുകക്കാഴ്ച
ലാളിത്യത്തെ ഇഷ്ടപ്പെടുന്ന അലക്സിസ്- ക്രിസ്റ്റിയന്‍ ദമ്പതികള്‍ ചെറിയ മുതല്‍മുടക്കിലാണ് സഞ്ചരിക്കുന്ന ഈ വിട് നിര്മിച്ചരിക്കുന്നതും. സഞ്ചരിക്കുന്ന വീടാണെങ്കിലും ഒരു വീട്ടിലെ എല്ലാ സൗകര്യങ്ങളും ഈ വീട്ടിലുമുണ്ട്. 130 ചതുരശ്ര അടിയാണ് വീടിന്റെ വിസ്തീര്‍ണം. ക്രിസ്റ്റ്യനാണ് വീട് രൂപകല്പന ചെയ്തതും.
ഏകദേശം ഒന്‍പത് മാസമെടുത്തു വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍. ലിവിങ് ഏരിയയും അടുക്കളയും കിടപ്പുമുറിയുമെല്ലാമുണ്ട് ഈ സഞ്ചരിക്കുന്ന വീട്ടില്‍. വീടിന്റെ മുന്‍ഭാഗത്തായി ഒരു സിറ്റൗട്ട് വരെയുണ്ട്. പ്രധാന കിടപ്പുമുറിക്ക് പുറമെ മകനുവേണ്ടി പ്രത്യേകമായി ചെറിയൊരു കിടപ്പുമുറിയും ഈ വീട്ടില്‍ സജ്ജമാക്കിയിരിക്കുന്നു.
Story highlights: Moving house in America travelled 72K kilometers