‘അന്ന് ഗുസ്തി താരം ധാരാസിംഗിനൊപ്പം അഭിനയിച്ചപ്പോൾ പഠിച്ച പാഠം…’ സിനിമ വിശേഷങ്ങളുമായി മുകേഷ്

May 27, 2021

ചലച്ചിത്ര പ്രേമികളുടെ ഇഷ്ടനടനാണ് മുകേഷ്. പ്രധാന കഥാപാത്രമായും സഹനടനായും വില്ലനായും ഹാസ്യതാരമായുമൊക്കെ സിനിമ പ്രേമികളുടെ ഹൃദയത്തിൽ സ്ഥാനംനേടിയതാണ് മുകേഷ്. ഇപ്പോഴിതാ സ്റ്റാർ മാജിക് വേദിയിൽ എത്തിയിരിക്കുകയാണ് മുകേഷ്. സിനിമ വിശേഷങ്ങളും കുടുംബവിശേഷങ്ങളുമൊക്കെയായി വേദിയെ കൂടുതൽ അവിസ്മരണീയമാക്കുകയാണ് മുകേഷ്.

സ്റ്റാർ മാജിക് വേദിയിലെ താരങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിനൊപ്പമാണ് തന്റെ സിനിമ ജീവിതത്തിലെ വിശേഷങ്ങളും താരം പങ്കുവയ്ക്കുന്നത്. സിനിമയിൽ ആദ്യകാലത്ത് എത്തിയപ്പോൾ ഉള്ള അനുഭവങ്ങൾ, ബാലൻ കെ നായർ പോലുള്ള മലയാളത്തിന്റെ ആദ്യകാല നടനൊപ്പമുള്ളമുള്ള അഭിനയ നിമിഷത്തിന്റെ വിശേഷങ്ങളുമൊക്കെ താരം വേദിയിൽ പങ്കുവയ്ക്കുന്നുണ്ട്.

‘മുത്താരം കുന്ന് പിഒ’ എന്ന ചിത്രത്തിലെ ക്ലൈമാക്സ് രംഗവുമായി ബന്ധപ്പെട്ട രസകരമായ നിമിഷങ്ങളുമൊക്കെ വേദിയിൽ പങ്കുവയ്ക്കുന്നുണ്ട് മുകേഷ്. ചിത്രത്തില്‍ പ്രമുഖ ഗുസ്തി താരം ധാരസിംഗും ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട ഒരു അപൂര്‍വ അനുഭവവും മുകേഷ് വേദിയിൽ വിവരിക്കുന്നുണ്ട്.

Read also: ഈ കുഞ്ഞുമോൾക്ക് ഇത്ര മനോഹരമായൊക്കെ പാടാൻ കഴിയുമോ; പാട്ടുവേദിയെ അത്ഭുതപ്പെടുത്തി ദേവ്നക്കുട്ടി, വിഡിയോ

ചിരിയുടെ സുന്ദര നിമിഷങ്ങൾ സമ്മാനിക്കുന്ന സ്റ്റാർ മാജിക് വേദിയെ മലയാള ടെലിവിഷൻ പ്രേക്ഷകർ ഇതിനോടകം നെഞ്ചേറ്റിയതാണ്. ഡാൻസും പാട്ടും സ്കിറ്റുകളുമൊക്കെയായി ഓരോ എപ്പിസോഡിലും വ്യത്യസ്ത പുലർത്തുന്ന സ്റ്റാർ മാജിക് വേദിയിൽ, സിനിമ സീരിയൽ രംഗത്തെ പ്രമുഖ താരങ്ങളും അതിഥികളായി എത്താറുണ്ട്. ഇപ്പോഴിതാ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചലച്ചിത്രതാരം മുകേഷാണ് വേദിയിൽ ചിരി വിശേഷങ്ങളുമായി എത്തിയിരിക്കുന്നത്.

Story Highlights:mukesh shares film experiences