മാതൃദിനത്തിൽ നവ്യ നായർക്ക് സർപ്രൈസ് ഒരുക്കി മകൻ- സ്നേഹം നിറഞ്ഞ വിഡിയോ
മാതൃദിനമായ മെയ് ഒൻപതിന് നിരവധി ആളുകളാണ് അമ്മമാർക്ക് ആശംസകളുമായി സമൂഹമാധ്യമങ്ങളിൽ എത്തിയത്. ഒട്ടേറെ സിനിമാതാരങ്ങൾ അമ്മയ്ക്കൊപ്പമുള്ള ഓർമ്മകളും പങ്കുവെച്ചു. ഇപ്പോഴിതാ, മാതൃദിനത്തിൽ മകൻ സായ് കൃഷ്ണ ഒരുക്കിയ സർപ്രൈസ് പങ്കുവയ്ക്കുകയാണ് നടി നവ്യ നായർ.
നവ്യക്കുവേണ്ടി സ്പെഷ്യൽ ‘ഇഡലി കേക്ക്’ തയ്യാറാക്കി ഒരു പ്ളേറ്റിൽ ‘ഐ ലവ് യു ‘അമ്മ’ എന്നുമെഴുതി അമ്പരപ്പിച്ചിരിക്കുകയാണ് മകൻ സായി കൃഷ്ണ. മകന്റെ സ്നേഹം നിറഞ്ഞ നിമിഷം പങ്കുവെച്ചുകൊണ്ട് നവ്യ കുറിക്കുന്നു-‘എന്റെ ജാൻ എല്ലായ്പ്പോഴും എന്നെ ആശ്ചര്യപ്പെടുത്തുന്നു.. എന്റെ ജീവിതത്തിൽ നീയുള്ളതിൽ ഉഞൻ വളരെയധികം ഭാഗ്യവതിയാണ്..’. ഒപ്പം തന്നെ ആണ്മക്കൾക്കായി ഒരു ദിവസം ഇല്ലാത്തതിൽ രസകരമായി ദൈവത്തിന് നന്ദി അറിയിക്കുകയാണ് നവ്യ. അല്ലെങ്കിൽ താനും ഇതുപോലുള്ള സർപ്രൈസുകൾ കൊടുക്കുമെന്ന് മകൻ പ്രതീക്ഷിക്കും എന്നാണ് നവ്യ കുറിക്കുന്നത്.
Read More: കണക്കുക്കൂട്ടലുകളിൽ അത്ഭുതപ്പെടുത്തി ഒരു കൊച്ചുമിടുക്കി; വിഡിയോ
നവ്യ നായരും മകൻ സായ് കൃഷ്ണയും അമ്മ-മകൻ ബന്ധത്തെക്കാൾ കൂടുതൽ സുഹൃത്തുക്കളാണ്. വിവാഹത്തെത്തുടർന്ന് കുടുംബത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയ നവ്യ, അടുത്തിടെയാണ് അഭിനയത്തിലേക്ക് മടങ്ങിയെത്തിയത്. ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നവ്യ യുവജനോത്സവ വേദിയിൽ നിന്നുമാണ് സിനിമയിൽ എത്തിയത്. യുവജനോത്സവ വേദിയിൽ നിന്നും സിനിമയിലേക്ക് അരങ്ങേറിയ അവസാന നായിക എന്ന് വേണമെങ്കിൽ നവ്യ നായരെ വിശേഷിപ്പിക്കാം.
Story highlights- navya nair mothers day video