നായാട്ടിലെ കൈയടി നേടിയ അഭിനയ മുഹൂര്‍ത്തങ്ങള്‍; ആ നിര്‍ണായക രംഗം ചിത്രീകരിച്ചത് ഇങ്ങനെ

May 18, 2021
Nayattu movie making video

കുഞ്ചാക്കോ ബോബന്‍ ജോജു ജോര്‍ജ്, നിമിഷ സജയന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ പുതിയ ചിത്രമാണ് നായാട്ട്. മാര്‍ട്ടിന്‍ പ്രക്കാട്ടാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. ചിത്രത്തിലെ മികച്ചൊരു രംഗത്തിന്റെ ചിത്രീകരണ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. സംവിധായകന്റെ മികവ് വ്യക്തമാക്കുന്നതാണ് ഈ വിഡിയോ.

നായാട്ടിലെ ഏറെ നിര്‍ണായകമായ ഒരു രംഗമാണ് മണിയന്‍ (ജോജു ജോര്‍ജ്) എന്ന കഥാപാത്രവും ബിജു (ദിനീഷ്) എന്ന കഥാപാത്രവും തമ്മിലുള്ള വാക്കേറ്റം. പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലുള്ള ഈ രംഗത്തിന്റെ ചിത്രീകരണ വിഡിയോയാണ് ശ്രദ്ധ നേടുന്നത്. ബിജു എന്ന കഥാപാത്രത്തിന്റെ മാനറിസങ്ങളും റിയാക്ഷന്‍സുമെല്ലാം സംവിധായകനായ മാര്‍ട്ടിന്‍ പ്രക്കാട്ട് അഭിനയിച്ചുതന്നെ കാണിക്കുന്നുണ്ട്.

Read more: ‘ദൈവം തന്ന വിധിയല്ലേ..’; ആരും മനസ്സ് നിറഞ്ഞ് കൈയടിച്ചുപോകും തങ്കുവിന്റെ ഈ പാട്ട് കേട്ടാല്‍

അതേസമയം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചപ്പോഴും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു നായാട്ട്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ തിയേറ്ററില്‍ നിന്നും പിന്‍വലിച്ച ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടേയും പ്രേക്ഷകരിലേക്കെത്തി. ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍.

ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനി, മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിം എന്നീ ബാനറുകള്‍ ചേര്‍ന്നാണ് നിര്‍മാണം. രഞ്ജിത്, പിഎം ശശിധരന്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവരാണ് നിര്‍മാതാക്കള്‍. ഷാഹി കബീര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Story highlights: Nayattu movie making video