പത്മരാജൻ പുരസ്കാരം സ്വന്തമാക്കി സംവിധായകൻ ജിയോ ബേബി

May 22, 2021

പി പത്മരാജന്റെ പേരിലുള്ള പത്മരാജൻ മെമെമ്മോറിയൽ ട്രസ്റ്റിന്റെ 2020ലെ ചലച്ചിത്ര സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള പുരസ്കാരം ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനിലൂടെ ജിയോ ബേബി സ്വന്തമാക്കി. 25000 രൂപയാണ് സമ്മാനത്തുക. ഹാസ്യം എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം ജയരാജ് നേടി. 15000 രൂപയാണ് സമ്മാനത്തുക.

Read More:അനൂപ് മേനോന്റെ നായികയായി സുരഭി ലക്ഷ്മി; ‘പദ്‌മ’ ടീസർ

സംവിധായകന്‍ ബ്ലസി ചെയര്‍മാനും ബീനാ രഞ്ജിനി, ശ്രീ വിജയകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. സാഹിത്യ രംഗത്ത് മനോജ് കുറൂരിന്റെ മുറിനാവിനാണ് മികച്ച നോവലിനുള്ള 20000രൂപയുടെ പുരസ്‌കാരം. കെ രേഖ(അങ്കമാലിയിലെ മാങ്ങാക്കറിയും നിന്റെ അപ്പവും വീഞ്ഞും)മികച്ച ചെറുകഥാകൃത്തിനുള്ള 15000രൂപയുടെ പുരസ്‌കാരവും നേടി. കെ സി നാരായണന്‍ ചെയര്‍മാനും ശാരദക്കുട്ടി, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് സാഹിത്യ അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.

Story highlights- padmarajan awards 2020