വലിയമെത്രാപ്പൊലീത്താ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വിടവാങ്ങി

philipose mar chrysostom

മാർത്തോമ്മാ വലിയമെത്രാപ്പൊലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വിടവാങ്ങി. 104 വയസായിരുന്നു. പത്തനംതിട്ട സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ആന്റിജൻ പരിശോധനയിൽ കൊവിഡ് പോസിറ്റീവായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മെത്രാപ്പൊലീത്തയ്ക്ക് പിന്നീടുള്ള പരിശോധനയിൽ കൊവിഡ് നെഗറ്റീവ് ആയെങ്കിലും മൂത്രത്തിലെ അണുബാധനയും മറ്റ് അസ്വസ്ഥതകളും മൂലം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ ആരോഗ്യസ്ഥിതി മോശമാകുകയിരുന്നു.

നർമത്തിൽ ചാലിച്ചെടുത്ത സംഭാഷണത്തിലൂടെ ഒരുനാടിന് മുഴുവൻ പ്രിയപ്പെട്ടവനായിരുന്നു വലിയതിരുമേനി. രണ്ട് മഹാപ്രളയത്തെയും കൊവിഡ് മഹാമാരിയെയും അതിജീവിച്ച അദ്ദേഹം യാത്രയാകുമ്പോൾ വലിയതിരുമേനിക്ക് സ്നേഹത്തിൽപൊതിഞ്ഞ ആദരാജ്ഞലികൾ അർപ്പിക്കുകയാണ് വിശ്വാസികൾ.

Read also:കൊവിഡ് കാലത്ത് ഓക്സിജനും മരുന്നുകളുമായി ആശ്വാസം പകർന്ന് ജാവേദിന്റെ ഓട്ടോറിക്ഷ…

2018 ൽ രാജ്യം അദ്ദേഹത്തിന് പദ്മഭൂഷൺ നൽകി ആദരിച്ചിരുന്നു.

Story Highlights:philipose mar chrysostom passed away