ഡെയ്സിയുടെ ഇഷ്ടം നേടാൻ പ്രണയനാടകവുമായി റോയ്; പ്രിയങ്കരി രാത്രി 7 മണി മുതൽ ഫ്ളവേഴ്‌സിൽ

May 28, 2021

സംപ്രേക്ഷണം ആരംഭിച്ച് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽത്തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി മാറിക്കഴിഞ്ഞു ‘പ്രിയങ്കരി’. കുടുംബപ്രേക്ഷകർ ഇതിനോടകം നെഞ്ചേറ്റിയതാണ് ഡെയ്‌സി എന്ന കഥാപാത്രത്തെയും. ഡെയ്‌സി എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ നടക്കുന്ന സംഭവ ബഹുലമായ സംഭവങ്ങളിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. ഡെയ്‌സി എന്ന പെൺകുട്ടിയുടെ ഇഷ്ടം നേടാൻ പ്രണയ നാടകങ്ങളുമായി എത്തുന്ന റോയ് എന്ന ചെറുപ്പക്കാരന്റെ പുതിയ വഴികളാണ് പ്രിയങ്കരിയിലൂടെ ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്…

ത്രികോണ പ്രണയകഥയുടെ മനോഹരമായ ആവിഷ്കാരമാണ് പ്രിയങ്കരി. പ്രണയ ജീവിതത്തിന്റെ മാധുര്യവും സങ്കീർണ്ണതകളുമെല്ലാം പറയുന്ന പരമ്പരയിൽ, പച്ചയായ കുടുംബജീവിതം പൊടിപ്പും തൊങ്ങലും കൂട്ടിച്ചേർക്കാതെ പ്രേക്ഷകർക്ക് മുന്നിലേക്ക് അവതരിപ്പിക്കുകയാണ് പ്രിയങ്കരിയിലൂടെ.

Read also:ചിലവ് കുറഞ്ഞ സീവേജ് പൈപ്പുകൾക്കൊണ്ട് വീട് ഒരുക്കാം; 23 കാരിയുടെ ആശയത്തിന് ആവശ്യക്കാരേറെ…

ലോകം മുഴുവനുമുള്ള കുടുംബപ്രേക്ഷകർക്ക് ലോക്ക്ഡൗൺ കാലത്ത് വിരസതയകറ്റി ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങൾ സമ്മാനിക്കുകയാണ് പ്രിയങ്കരി. മെയ് 24 മുതൽ സംപ്രേഷണം ആരംഭിച്ച പരമ്പരയിൽ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് അണിനിരക്കുന്നത്. പരമ്പരയിൽ മുഖ്യകഥാപാത്രമായ ഡെയ്സിയെ അവതരിപ്പിക്കുന്നത് ചലച്ചിത്രതാരം ഷഫ്നയാണ്. വത്സല മേനോനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

എല്ലാ ദിവസവും രാത്രി ഏഴ് മണിക്കാണ് പ്രിയങ്കരി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തുക.

Story Highlights: Priyankari at 7 pm on Flowers TV