റോയ്‌യുടെ പ്രണയനാടകത്തിന് ഉത്തരം പറയാൻ ഡെയ്‌സി; പ്രേക്ഷക പ്രീതിനേടി ‘പ്രിയങ്കരി’

May 29, 2021

കുടുംബ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുകയാണ് ഫ്ളവേഴ്സ് ടെലിവിഷനിൽ ആരംഭിച്ച ‘പ്രിയങ്കരി’ എന്ന പരമ്പര. നിഷ്‌കളങ്കമായ പ്രണയത്തിൻെറയും ചതിയുടെയും കഥകൾ പറയുന്ന ‘പ്രിയങ്കരി’ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.

ത്രികോണ പ്രണയകഥയുമായി എത്തുന്ന പരമ്പരയിൽ ഡെയ്‌സി എന്ന പാവം പെൺകുട്ടിയെ പ്രണയംനടിച്ച് ചതിക്കാൻ എത്തുകയാണ് റോയ്. റോയ്-യുടെ പ്രണയനാടകത്തിന് മുന്നിൽ ഡെയ്‌സി വീഴുമോ എന്ന് കാത്തിരിക്കുകയാണ് പ്രേക്ഷകരും. സംഭവബഹുലമായ കഥാമുഹൂർത്തങ്ങളുമായി എല്ലാ ദിവസവും രാത്രി ഏഴ് മണിയ്ക്കാണ് പ്രിയങ്കരി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.

Read also; ഐ.ക്യൂ സ്‌കോറിൽ ഐൻസ്റ്റീനൊപ്പമെത്താൻ വെറും 18 പോയിന്റ് മാത്രം; അത്ഭുതപ്പെടുത്തി നാല് വയസുകാരി

സംപ്രേക്ഷണം ആരംഭിച്ച് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽത്തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി മാറിയതാണ് ‘പ്രിയങ്കരി’. മെയ് 24 മുതൽ സംപ്രേഷണം ആരംഭിച്ച പരമ്പരയിൽ മുഖ്യകഥാപാത്രമായ ഡെയ്സിയെ അവതരിപ്പിക്കുന്നത് ചലച്ചിത്രതാരം ഷഫ്നയാണ്. വത്സല മേനോനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതിന് പുറമെ പുതുമുഖതാരങ്ങളും പ്രിയങ്കരിയിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നുണ്ട്.

Read also;100 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയത് വംശനാശം നേരിട്ടുവെന്ന് കരുതിയ ഭീമൻ ആമയെ

ലോകം മുഴുവനുമുള്ള കുടുംബപ്രേക്ഷകർക്ക് ലോക്ക്ഡൗൺ കാലത്ത് വിരസതയകറ്റി ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങൾ സമ്മാനിക്കുന്ന പ്രിയങ്കരിയ്ക്കായി കാത്തിരിക്കുകയാണ് മലയാളികൾ. 

Story Highlights: Priyankari latest episode