സോളമന്റെ മനസ്സില്‍ സംശയങ്ങള്‍ ഉയരുമ്പോള്‍; ‘പ്രിയങ്കരി’ പുതിയ കഥാമുഹൂര്‍ത്തങ്ങളിലേക്ക്

May 31, 2021
Priyankari serial in Flowers TV

മികച്ച പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുകയാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പ്രിയങ്കരി എന്ന പരമ്പര. സംപ്രേക്ഷണം ആരംഭിച്ച് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രേക്ഷകപ്രീതി നേടാന്‍ കഴിഞ്ഞു പ്രിയങ്കരിയിലെ കേന്ദ്ര കഥാപാത്രമായ ഡെയ്‌സിക്ക്. ചലച്ചിത്രതാരം ഷഫ്‌നയാണ് ഡെയ്‌സിയായി പ്രിയങ്കരിയിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്.

ഫ്ളവേഴ്സ് ടിവിയില്‍ എല്ലാം ദിവസവും രാത്രി ഏഴ് മണിക്കാണ് പ്രിയങ്കരിയുടെ സംപ്രേക്ഷണം. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പ്രിയങ്കരി നമുക്ക് ചുറ്റും നടമാടുന്ന പല നിത്യസംഭവങ്ങളുടേയും പ്രതിഫലനം കൂടിയാണ്. ത്രികോണ പ്രണയകഥയിലൂടെയാണ് പ്രിയങ്കരിയുടെ സഞ്ചാരം.

Read more: തെയ്തക തെയ്തക പാട്ടിന് ഗംഭീര ഡാന്‍സുമായി ദുര്‍ഗ കൃഷ്ണയും കൃഷ്ണ ശങ്കറും: ഒപ്പം ഒരു രസികന്‍ ക്യാപ്ഷനും

പ്രിയങ്കരിയിലെ കഥപാത്രങ്ങളുടെ അഭിനയ മികവും പ്രശംസനീയമാണ്. ഇതിനോടകം തന്നെ പ്രിയങ്കരിയിലെ കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ മനസ്സുകള്‍ കീഴടക്കി. മനോഹരമായൊരു മിനി സ്‌ക്രീന്‍ സിനിമ എന്ന പ്രിയങ്കരിയെ വിശേഷിപ്പിക്കാം.

Story highlights: Priyankari serial in Flowers TV