റോയിയുടെ തന്ത്രങ്ങൾക്ക് മുന്നിൽ പകച്ച് ഡെയ്‌സി- കുടുംബസദസുകളുടെ മനംകവർന്ന് ‘പ്രിയങ്കരി’

May 30, 2021

പ്രേക്ഷകപ്രീതി നേടിയ ഒട്ടേറെ പരിപാടികൾ സമ്മാനിച്ച ഫ്‌ളവേഴ്‌സ് ടിവി ഒരുക്കിയ പുതിയ പരമ്പരയാണ് പ്രിയങ്കരി. പേര് പോലെ തന്നെ സംപ്രേഷണം ആരംഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ പ്രേക്ഷക സദസുകളുടെ ഇഷ്ടം നേടിയിരിക്കുകയാണ് പരമ്പര. മലയാളികൾ ചെറുപ്പം മുതൽ സ്‌ക്രീനിൽ കണ്ടുപരിചയമുള്ള ഷഫ്‌നയാണ് പ്രിയങ്കരിയിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

മെയ് 24നാണ് പരമ്പര സംപ്രേഷണം ആരംഭിച്ചത്. ഡെയ്‌സി എന്നാണ് ഷഫ്‌നയുടെ കഥാപത്രത്തിന്റെ പേര്. വത്സല മേനോനും പരമ്പരയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതിന് പുറമെ ഒട്ടേറെ പുതുമുഖതാരങ്ങളും പ്രിയങ്കരിയിൽ വേഷമിടുന്നു.

read More: റോയ്‌യുടെ പ്രണയനാടകത്തിന് ഉത്തരം പറയാൻ ഡെയ്‌സി; പ്രേക്ഷക പ്രീതിനേടി ‘പ്രിയങ്കരി’

ഒരു ത്രികോണ പ്രണയകഥയാണ് പ്രിയങ്കരി പങ്കുവയ്ക്കുന്നത്. ഡെയ്‌സിയെ പ്രണയം നടിച്ച് ചതിക്കാൻ എത്തുന്ന റോയിയുടെ കുതന്ത്രങ്ങളാണ് ഇപ്പോൾ സംപ്രേഷണം ചെയ്യുന്ന എപ്പിസോഡുകളിൽ. റോയിയുടെ ചതിയിൽ ഡെയ്‌സിക്ക് അടിപതറുമോ എന്ന ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മിനിസ്ക്രീൻ പ്രേക്ഷകർ.  എല്ലാ ദിവസവും രാത്രി ഏഴ് മണിയ്ക്കാണ് പ്രിയങ്കരി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.

Story highlights- priyankari serial in flowers tv