കാർത്തിയ്ക്ക് പിന്നാലെ സൂര്യയുടെയും നായികയാകാൻ ഒരുങ്ങി രജിഷ വിജയൻ

ധനുഷിനൊപ്പം നായികയായി കർണൻ എന്ന ചിത്രത്തിലൂടെയാണ് നടി രജിഷ വിജയൻ തമിഴകത്ത് അരങ്ങേറ്റം കുറിച്ചത്. കർണനിലെ പ്രകടനം രജിഷയ്ക്ക് തമിഴകത്ത് കൂടുതൽ അവസരങ്ങളിലേക്ക് വാതിൽ തുറക്കുകയാണ്. കാർത്തിയുടെ നായികയായി സർദാറിൽ വേഷമിടാൻ ഒരുങ്ങുന്നതിനൊപ്പം അടുത്ത ചിത്രത്തിനായുള്ള കാരാറിലും നടി ഒപ്പുവെച്ചുകഴിഞ്ഞു.

കൂട്ടത്തിൽ ഒരുവൻ എന്ന ചിത്രത്തിന്റെ സംവിധായകൻ ടി ജെ ജ്ഞാനവേലിന്റെ അടുത്ത ചിത്രത്തിലെ പ്രധാന വേഷത്തിൽ രജിഷ വിജയനാണ് എത്തുന്നത്. ചിത്രത്തിൽ സൂര്യയുടെ നായികയായാണ് നടി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സൂര്യയുടെ 2 ഡി എന്റർടൈൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊടൈക്കനാലിൽ പുരോഗമിക്കുകയാണ്. ആദിവാസി ജനതയ്ക്ക് വേണ്ടി പോരാടുന്ന അഭിഭാഷകനായി സൂര്യ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read More: മഞ്ജു വാര്യരുടെ വൈറൽ ലുക്കുമായി ടോപ് സിംഗർ വേദിയിലെ മേഘ്‌നക്കുട്ടി

അതേസമയം, പി.എസ്. മിത്രൻ സംവിധാനം ചെയ്യുന്ന ‘സർദാർ’ എന്ന ചിത്രത്തിലും നായിക രജിഷയാണ്. കാർത്തിക്കൊപ്പം ഈ ചിത്രത്തിൽ വേഷമിടുന്നതായി രജിഷ പങ്കുവെച്ചിരുന്നു. ചിത്രത്തിൽ കാർത്തി ഇരട്ട വേഷത്തിലാണ് എത്തുന്നത്. കഴിഞ്ഞ ദിവസം സർദാറിന്റെയും ഷൂട്ടിംഗ് ആരംഭിച്ചു.

Story highlights- Rajisha Vijayan signs her third Tamil film