വെളുത്ത നിറത്തിൽ കണ്ടെത്തിയ ഡോൾഫിൻ; അപൂർവ കാഴ്ചയ്ക്ക് പിന്നിൽ…

May 4, 2021

അപൂർവമായ ചില കാഴ്ചകൾ സോഷ്യൽ ഇടങ്ങളിൽ വലിയ കൗതുകമുണർത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു കാഴ്‌ചയാണ്‌ ഫ്ലോറിഡ തീരത്ത് കണ്ടെത്തിയത്. സാധാരണയിൽ നിന്നും വിഭിന്നമായി വെളുത്ത നിറത്തിലുള്ള ഡോൾഫിനാണ് ഫ്ലോറിഡ തീരത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫ്ലോറിഡ തീരത്ത് ഡോൾഫിനുകളെ സ്ഥിരമായി കാണാറുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്തരത്തിൽ വെളുത്ത നിറത്തിലുള്ള ഡോൾഫിനെ കണ്ടെത്തുന്നത്.

സാധാരണ ഡോൾഫിനുകളിൽ നിന്നും നിറത്തിന് പുറമെ വാലിനോട് ചേർന്നുള്ള ചിറകിനും രൂപവ്യത്യാസമുണ്ട്. കെയ്റ്റ്‌ലിൻ മക്കെ എന്ന വ്യക്തിയാണ് ഫ്ലോറിഡ തീരത്ത് വ്യത്യസ്തമായ ഈ ഡോൾഫിനെ കണ്ടെത്തിയത്. ഉടൻ തന്നെ അപൂർവ ഡോൾഫിന്റെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയ കെയ്റ്റ്‌ലിൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

Read also:കൊവിഡ് കാലത്ത് ഓക്സിജനും മരുന്നുകളുമായി ആശ്വാസം പകർന്ന് ജാവേദിന്റെ ഓട്ടോറിക്ഷ…

അതേസമയം ശരീരത്തിലെ മെലാനിന്റെ കുറവ് മൂലമാകാം ഡോൾഫിന് നിറവ്യത്യാസം വന്നതെന്നാണ് അധികൃതർ അഭിപ്രായപ്പെടുന്നത്. എന്നാൽ സസ്തനികളിൽ പതിനായിരത്തിൽ ഒന്നിന് മാത്രമാണ് ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുക. അതുകൊണ്ടുതന്നെ ഡോൾഫിനിൽ കണ്ടെത്തിയ നിറവ്യത്യാസത്തെക്കുറിച്ചുള്ള പഠനങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ് ഗവേഷകർ.

Story Highlights: Rare dolphin spotted in Florida