പ്രകൃതി ഒരുക്കിയ നിഗൂഢ നീല ഗർത്തങ്ങൾ; അത്ഭുത പ്രതിഭാസത്തിന് പിന്നിൽ…

July 27, 2020
blue-hole

പ്രകൃതി ഒരുക്കുന്ന അത്ഭുത പ്രതിഭാസങ്ങളെ ആശ്ചര്യത്തോടെ ഉറ്റുനോക്കുന്നവരാണ് നമ്മളിൽ മിക്കവരും. പലപ്പോഴും ഇത്തരം വിചിത്ര പ്രതിഭാസങ്ങളുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കുമൊക്കെ കാഴ്ചക്കാരും ഏറെയാണ്. അത്തരത്തിൽ പ്രകൃതി ഒരുക്കിയ ഒരു അത്ഭുത പ്രതിഭാസമാണ് സമുദ്രത്തിൽ രൂപംകൊണ്ട നിഗൂഢ നീല ഗർത്തം.

ഫ്ലോറിഡയ്ക്ക് സമീപമാണ് സമുദ്രത്തിൽ ഈ നീല ഗർത്തം രൂപംകൊണ്ടത്. സമുദ്ര ഉപരിതല നിരപ്പിൽ നിന്ന് ഏതാണ്ട് 47 മീറ്റർ ആഴത്തിലാണ് ഈ ഗർത്തം. സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് 130 മീറ്റർ ആഴവും ഇതിന് വരുന്നുണ്ട്. ബ്ലൂ ഹോൾ എന്നറിയപ്പെടുന്ന ഈ ഗർത്തത്തിന് ഗവേഷകർ നൽകിയിരിക്കുന്ന പേര് ഗ്രീൻ ബനാന എന്നാണ്.

കരയിലും കടലിലും ഇത്തരത്തിൽ അപ്രതീക്ഷിതമായി ഗർത്തങ്ങൾ രുപം കൊള്ളാറുണ്ട്. നിഗൂഢമായ ഒട്ടേറെ കാരണങ്ങൾ കൊണ്ടാണ് ഇതുപോലെ ഗർത്തങ്ങൾ രൂപംകൊള്ളുന്നത്.

പൊതുവെ സമുദ്രങ്ങളിൽ രൂപംകൊള്ളുന്ന ഗർത്തങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ പ്രയാസകരമാണ്. എന്നാൽ ആഴക്കടലിൽ ഡൈവിങ്ങിനിറങ്ങിയ ഒരു കൂട്ടം ആളുകളുടെ സഹായത്തോടെ ഈ ഗർത്തങ്ങൾക്ക് പിന്നിലെ കാരണം കണ്ടെത്താനൊരുങ്ങുകയാണ് ഗവേഷകർ.

പെട്ടെന്നുണ്ടാകുന്ന ഇത്തരം ഗർത്തങ്ങൾ അവിടുത്തെ ജൈവ സമ്പത്തിനെ പ്രതികൂലമായി ബാധിക്കും. കടലിനുള്ളിലെ ജൈവസമ്പത്തിന് ഇത് മൂലം സംഭവിക്കുന്ന തകരാറിനെക്കുറിച്ചും, സമുദ്രത്തിലെ സൂക്ഷ്മ ജീവികളുടെ നിലനിൽപ്പിനെക്കുറിച്ചും പഠിക്കുന്നതിന് പുറമെ ആദ്യ ഘട്ടത്തിൽ ഗര്‍ത്തത്തിനുള്ളിലെ ജലത്തിന്‍റെ  ന്യൂട്രിയന്‍റ് ലവല്‍ അഥവാ പോഷകാംശം മനസ്സിലാക്കുകയെന്നതും ഈ പഠനത്തിന്റെ ലക്ഷ്യമാണ്.

ഗ്രീൻ ബനാനയ്ക്ക് പുറമെ ആഴക്കടലിൽ രൂപംകൊണ്ട മറ്റൊരു ഗർത്തമായ ആംബർജാക്ക് ഹോളിനെക്കുറിച്ചുള്ള പഠനങ്ങൾക്കും ഗവേഷകർ ലക്ഷ്യമിടുന്നുണ്ട്.

Story Highlights: Mystery behind blue hole

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!