ശനിയുടെ വളയങ്ങൾ മെല്ലെ അപ്രത്യക്ഷമാകുന്നു; 2025 മുതൽ ഭൂമിയിൽ നിന്നും ദൃശ്യമാകില്ല!

November 16, 2023

സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രഹമായ ശനി, 1610-ൽ ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായ ഗലീലിയോ ഗലീലി ആദ്യമായി കണ്ടെത്തിയ വളയങ്ങളുടെ പേരിൽ പേരുകേട്ടതാണ്. ധൂമകേതുക്കൾ, ഛിന്നഗ്രഹങ്ങൾ, തകർന്ന ഉപഗ്രഹങ്ങൾ, പൊടി, മഞ്ഞ് എന്നിവയുടെ കഷണങ്ങളാണ് ഈ വളയങ്ങൾ നിർമ്മിച്ചിരിക്കുന്നത്. വളയങ്ങളിലെ ചില അവശിഷ്ടങ്ങൾ മണൽ തരിയേക്കാൾ ചെറുതാണ്, മറ്റുള്ളവ പർവതങ്ങളേക്കാൾ വലുതാണ്.(Saturn’s rings are disappearing)

എന്നാൽ, ശനിയുടെ വളയങ്ങൾ അപ്രത്യക്ഷമാകുന്നു. 2025-ൽ ഈ വളയങ്ങൾ ഭൂമിയിൽ നിന്ന് ദൃശ്യമാകില്ല. നാസയുടെ അഭിപ്രായത്തിൽ, ശനിയുടെ വലയ സംവിധാനം ഗ്രഹത്തിന്റെ ഉപരിതലത്തിൽ നിന്ന് 175,000 മൈൽ വരെ നീളുന്നു. ഇത് ഭൂമിയിലെ നക്ഷത്ര നിരീക്ഷകർക്ക് വ്യക്തമായി കാണാനാകും. എന്നാൽ, 2025-ൽ, ശനിയുടെ ചരിവ്‌ കുറഞ്ഞ് വലിയ വളയങ്ങൾ ഏതാണ്ട് അദൃശ്യമായ ഒരു രേഖയിലേക്ക് അപ്രത്യക്ഷമാകും എന്നാണ് വാന നിരീക്ഷകർ പറയുന്നത്.

ഘടനകളുടെ വലിയ വീതി ഉണ്ടായിരുന്നിട്ടും, വളയങ്ങളുടെ ഉയരം സാധാരണയായി 30 അടിയാണ്, അതായത് ഓരോ 15 വർഷത്തിലും ശനിയെ ഒരുവശത്ത് നിന്ന് കൃത്യമായി കാണുമ്പോൾ, വളയങ്ങൾ കാണാൻ അസാധ്യമാണ്. ഇങ്ങനെ അവ അപ്രത്യക്ഷമായി എന്ന മിഥ്യാധാരണ നൽകുന്നു.

2009 സെപ്റ്റംബറിലാണ് ഈ ജ്യോതിശാസ്ത്ര സംഭവം അവസാനമായി സംഭവിച്ചത്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ കണക്കനുസരിച്ച് അടുത്തത് 2025 മെയ് 6 ന് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശനിയുടെ ചെരിവ് കൂടുതൽ ക്രമീകരിച്ചുകഴിഞ്ഞാൽ വളയങ്ങൾ വീണ്ടും ദൃശ്യമാകും, ഇത് ഭൂമിയിലെ ജ്യോതിശാസ്ത്രജ്ഞർക്ക് ഗ്രഹത്തിന്റെ ദക്ഷിണധ്രുവം കാണാൻ സാധ്യമാകുന്നു.

Read also: കൊളസ്‌ട്രോള്‍ കൂടുതലാണോ? എങ്കില്‍ ഡയറ്റില്‍ ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിക്കോളൂ…

എന്നാൽ താത്കാലികമായ അവസ്ഥയാണ് ഇതെങ്കിലും ശാസ്‌ത്രജ്ഞരെ ഭയപ്പെടുത്തുന്ന തരത്തിൽ വളയങ്ങൾ ഇല്ലാതാകും എന്നാണ് അവർ പറയുന്നത്. ഗുരുത്വാകർഷണം ശനിയുടെ വളയങ്ങളിലെ വസ്തുക്കളെ ഉപരിതലത്തിലേക്ക് വലിക്കുന്നു, അടുത്ത 300 ദശലക്ഷം വർഷത്തിനുള്ളിൽ ഈ വളയങ്ങൾ പൂർണ്ണമായും ഇല്ലാതായേക്കാം.

Story highlights- Saturn’s rings are disappearing