കൊളസ്‌ട്രോള്‍ കൂടുതലാണോ? എങ്കില്‍ ഡയറ്റില്‍ ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിക്കോളൂ…

November 15, 2023

നാടോടുമ്പോള്‍ നടുവേ അല്ല ഒരു മുഴം മുന്നേ ഓടുന്നവരാണ് പുതുതലമുറ. അതുകൊണ്ടുതന്നെ ജീവിതശൈലികളിലും നിരവധിയായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ മുതലായ ജീവിതശൈലീ രോഗങ്ങള്‍ക്കും കുറവില്ല. പ്രായഭേദമന്യേ യുവാക്കള്‍ക്കിടയില്‍ പോലും കൊളസ്‌ട്രോള്‍ അധികമായി കണ്ടുവരാറുണ്ട് ഇക്കാലത്ത്. വ്യായാമക്കുറവും കൃത്യതയില്ലാത്ത ഭക്ഷണ രീതിയുമൊക്കെയാണ് പലപ്പോഴും കൊളസ്‌ട്രോള്‍ കൂടുതലാകാന്‍ കാരണം.

കൊളസ്‌ട്രോളിന്റെ അളവ് ക്രമപ്പെടുത്താന്‍ വ്യായാമം ഉറപ്പാക്കേണ്ടതുണ്ട്. അതുപോലെ തന്നെ ഡയറ്റും കൃത്യമായി ക്രമീകരിക്കണം. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ എന്തെല്ലാം ഭക്ഷണങ്ങളാണ് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് എന്ന് പരിചയപ്പെടാം. കലോറി കുറവുള്ള ഭക്ഷണങ്ങളും വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളുമാണ് പ്രധാനമായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതോടൊപ്പം മത്സ്യവും കഴിക്കാം. സാല്‍മണ്‍, ട്യൂണ പോലെയുള്ള മത്സ്യങ്ങള്‍ അമിതമായ കൊളസ്‌ട്രോളിനെ ചെറുക്കാന്‍ സഹായിക്കുന്നു.

Read also:ഇനി ‘മിക’യുടെ കാലം; ലോകത്തിലെ ആദ്യത്തെ എഐ ഹ്യൂമനോയിഡ് റോബോട്ട് സിഇഒ ഇതാ…

വെളുത്തുള്ളി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും നല്ലതാണ്. ശരീരത്തിലെ മോശം കൊളസ്‌ട്രോളിനെ ഇല്ലായ്മ ചെയ്യാനും വെളുത്തുള്ളിയിലെ ഘടകങ്ങള്‍ സഹായിക്കുന്നു. അതുപോലെതന്നെ ഇഞ്ചിയും ജീരകവും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും കൊളസ്‌ട്രോളിനെ ചെറുക്കാന്‍ സഹായിക്കുന്നു. ഡ്രൈ ഫ്രൂട്‌സും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമായ ഡ്രൈ ഫ്രൂട്‌സുകള്‍ അമിതമായ കൊളസ്‌ട്രോളിനെ കുറയ്ക്കാനും വിശപ്പിനെ നിയന്ത്രിക്കാനും സഹായിക്കുന്നു.

Story highlights: Cholesterol busting foods