ഇനി ‘മിക’യുടെ കാലം; ലോകത്തിലെ ആദ്യത്തെ എഐ ഹ്യൂമനോയിഡ് റോബോട്ട് സിഇഒ ഇതാ…

November 15, 2023

മനുഷ്യന്റെ അറിവിന് പരിധിയില്ല. അതുപോലെ തന്നെ മനുഷ്യ നിർമ്മിത വസ്തുക്കൾക്കും. അങ്ങനെ മനുഷ്യൻ കണ്ടുപിടിച്ചവയിൽ എന്നും മികച്ചതും കൗതുകമുണർത്തുന്നവയുമാണ് റോബോട്ടുകൾ. എന്നാൽ ഇപ്പോഴിതാ ഒരു ആഗോള കമ്പനി തങ്ങളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ടിനെ നിയമിച്ചിരിക്കുകയാണ്. (World’s first ever AI humanoid robot CEO)

ഫോക്സ് ബിസിനസിന്റെ റിപ്പോർട്ട് അനുസരിച്ച് പോളിഷ് റം കമ്പനിയായ ഡിക്ടഡോറാണ് സ്ഥാപനത്തെ നയിക്കാൻ റോബോട്ടായ ‘മിക’യെ നിയമിച്ചത്. ആദ്യത്തെ സിഇഒ വനിതാ റോബോട്ട് എന്ന നിലയിൽ, ഡിക്‌ടഡോറിന്റെ പേരിൽ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ബോർഡ് അംഗമാണ് മിക.

Read also: ദശലക്ഷക്കണക്കിന് ജിമെയിൽ അക്കൗണ്ടുകൾ ഗൂഗിൾ ഡിലീറ്റ് ചെയ്യും; അറിയേണ്ടതെന്തെല്ലാം?

AI ഉപയോഗിച്ച് മനുഷ്യനെപ്പോലെയുള്ള റോബോട്ടുകളെ വികസിപ്പിക്കുന്നതിന് പേരുകേട്ട ഹോങ്കോംഗ് ആസ്ഥാനമായുള്ള എഞ്ചിനീയറിംഗ്, റോബോട്ടിക്‌സ് കമ്പനിയായ ഡിക്‌ടഡോറും ഹാൻസൺ റോബോട്ടിക്‌സും തമ്മിലുള്ള ഗവേഷണ പദ്ധതിയാണ് മിക. കമ്പനിയെയും അതിന്റെ തനതായ മൂല്യങ്ങളെയും പ്രതിനിധീകരിക്കുന്നതിനായി രണ്ട് സ്ഥാപനങ്ങളും റോബോട്ടിക് സിഇഒയെ കസ്റ്റമൈസ് ചെയ്യുകയായിരുന്നു.

ഡിക്ടഡോർ പറയുന്നതനുസരിച്ച്, മികയെ ഓണററി പ്രൊഫസറായും അംഗീകരിച്ചിട്ടുണ്ട്. വാർസോയിലെ 2023-2024 കൊളീജിയം ഹ്യൂമനം യൂണിവേഴ്സിറ്റി ഉദ്ഘാടന ചടങ്ങിലാണ് പെൺ ഹ്യൂമനോയിഡ് റോബോട്ടിന് അവാർഡ് ലഭിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ശക്തികൾ എടുത്തു പറഞ്ഞ് മിക ഒരു പ്രസംഗവും നടത്തി. മിക ഭരിക്കുന്ന കമ്പനി എങ്ങനെ ഉണ്ടാകുമെന്ന് ഇനി വരുംദിവസങ്ങളിൽ കണ്ടറിയാം.

Story highlights: World’s first ever AI humanoid robot CEO