‘രാധേ’ പ്രേക്ഷകരിലേക്ക്; അഭ്യർത്ഥനയുമായി സൽമാൻ ഖാൻ, വിഡിയോ

ബോളിവുഡ് സൂപ്പർതാര ചിത്രങ്ങളിൽ സിനിമ ആസ്വാദകർ കാത്തിരിക്കുന്ന ചിത്രമാണ് സൽമാൻ ഖാൻ നായകനാകുന്ന ‘രാധേ; യുവർ മോസ്റ്റ് വാണ്ടഡ് ഭായ്’. ഈദിനോടനുബന്ധിച്ച് തിയേറ്ററുകളിൽ എത്തിക്കാൻ തീരുമാനിച്ചിരുന്ന ചിത്രം കൊറോണ വൈറസ് വ്യാപകമായ പശ്ചാത്തലത്തിൽ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ഇന്ന് മുതൽ പ്രേക്ഷകരിലേക്കെത്തുകയാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി സൽമാൻ ഖാൻ പങ്കുവെച്ച വിഡിയോയാണ് സോഷ്യൽ ഇടങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് വിഡിയോ.

നിരവധി ആളുകളുടെ കഷ്ടപ്പാടിന്റെ ഫലമാണ് സിനിമ, അതിനാൽ സിനിമ കാണാൻ അനധികൃതമായ വഴികൾ സ്വീകരിക്കുന്നത് വളരെയധികം അസ്വസ്ഥതകൾ സൃഷ്ടിക്കുന്നുവെന്നുമാണ് സൽമാൻ ഖാൻ വിഡിയോയിൽ പറയുന്നത്.

Read also:‘ഡൈനമൈറ്റി’ന് പിന്നാലെ തരംഗമാകാൻ ‘ബട്ടറു’മായി ബിടിഎസ് ബിൽബോർഡ് മ്യൂസിക് അവാർഡ് വേദിയിലേക്ക്

പ്രഭുദേവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിഷ പടാനി നായികയാകുന്നു. രൺദീപ് ഹൂദയും ജാക്കി ഷ്രോഫും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. കട്ടുകളൊന്നും കൂടാതെ ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചിരുന്നെങ്കിലും, അണിയറപ്രവർത്തകരുടെ തീരുമാനപ്രകാരം സെൻസറിങിന് ശേഷം ചിത്രത്തിന് ചെറിയ മാറ്റങ്ങൾ വരുത്തിയതായാണ് സൂചന. ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രദർശനത്തിനെത്തുമ്പോൾ കൂടുതൽ കുടുംബപ്രേക്ഷകരിലേക്ക് എത്തുന്നതിന് വേണ്ടിയാണ് പുതിയ മാറ്റങ്ങൾ വരുത്തിയതെന്നാണ് അണിയറപ്രവർത്തകർ വെളിപ്പെടുത്തിയത്.

Story Highlights:salman khan video of no piracy