കഷ്ടപ്പാടിന്റെ നാളുകളിൽ ഭക്ഷണം കഴിച്ചത് ഈ നടൻറെ വീട്ടിൽ നിന്ന്; ഷാരൂഖ് ഖാൻ!

January 26, 2024

പലപ്പോഴും പൊതുവേദികളിൽ തൻ്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കാൻ മടിയുള്ള നടനാണ് ഷാരൂഖ് ഖാൻ. എന്നാൽ നേരിട്ട വെല്ലുവിളികളെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം അദ്ദേഹം ഹൃദയം തുറന്ന് സംസാരിക്കാറുമുണ്ട്. ഇന്ന് ബോളിവുഡിൽ മറ്റാർക്കും പകരം വെക്കാനാകാത്ത നടനായി മാറുന്നതിന് മുൻപുള്ള അദ്ദേഹത്തിന് ജീവിതം അത്ര സുഖമമായിരുന്നില്ല. (Shah Rukh shares love for Salman’s family)

വളരെ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്‌ടപ്പെട്ടത് മുതൽ കണ്ണുകളിൽ സ്വപ്നവും കയ്യിൽ ഒരു ചെറിയ സ്യൂട്ട്‌കേസുമായി മുംബൈയിലേക്ക് എത്തുന്നതിനിടയിൽ ഷാരൂഖ് നേരിട്ട തിരിച്ചടികൾ ചെറുതല്ല. എന്നാൽ ഇതൊന്നും ഷാരൂഖ് എന്ന വ്യക്തിയെ നിർവചിക്കാൻ അദ്ദേഹം അനുവദിച്ചില്ല. എന്നാൽ ഈ യാത്രയ്ക്കിടയിൽ അദ്ദേഹം ഒരിക്കലും തനിച്ചായിരുന്നില്ല. പഴയ സുഹൃത്തുക്കളിൽ നിന്നും, ആദ്യ നാളുകളിൽ സഹായിച്ച ചലച്ചിത്ര പ്രവർത്തകരിൽ നിന്നും അഭിനേതാക്കളിൽ നിന്നുപോലും അദ്ദേഹത്തിന് പിന്തുണ ലഭിച്ചിരുന്നു.

2018-ൽ, സൽമാൻ ഖാൻ അവതാരകനായ ‘ദസ് കാ ദം’ എന്ന റിയാലിറ്റി ഗെയിം ഷോയിൽ ഷാരൂഖ് അതിഥിയായി എത്തിയിരുന്നു. സൽമാൻ ഖാൻ്റ വീട്ടിൽ നിന്നും താൻ ഭക്ഷണത്തെ കഴിച്ചിരുന്നുവെന്നും സൽമാന്റെ പിതാവ് സലിം ഖാനോട് കടപ്പാട് ഒരിക്കലും തീരില്ലെന്നും ഷാരൂഖ് വേദിയിൽ പറഞ്ഞു. ആർക്കും അധികം അറിയാത്ത കഥയാണ് ഇതെന്ന ആമുഖത്തോടെയാണ് ഷാരൂഖ് ആരംഭിക്കുന്നത്.

“ഞാൻ ആദ്യമായി മുംബൈയിൽ എത്തിയ കഷ്ടപ്പാടിന്റെ നാളുകളിൽ, സൽമാൻ്റെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നു. ആ കുടുംബം എന്നെ ഒരുപാട് പിന്തുണച്ചിരുന്നു. സലിം ജി എന്നെ അനുഗ്രഹിച്ചു. അവർ കാരണമാണ് ഞാൻ ഷാരൂഖ് ഖാൻ ആയത്,” ഷാരൂഖ് പറയുന്നു.

Read also: മോഡലായി ജയറാം, ക്യാമറയ്ക്ക് പിന്നിൽ മമ്മൂട്ടി!

സൽമാൻ ഖാനും ഷാരൂഖ് ഖാനും വളരെക്കാലമായി സുഹൃത്തുക്കളാണ്. 2008-ൽ പൊരുത്തക്കേടുകൾ ഉണ്ടായെങ്കിലും, 2014-ൽ സൽമാൻ്റെ സഹോദരി അർപ്പിത ഖാൻ്റെ വിവാഹസമയത്ത് ഇരുവരും വീണ്ടും ഒന്നിച്ചു. ഹം തുംഹാരെ ഹേ സനം, കുച്ച് കുച്ച് ഹോതാ ഹേ, കരൺ അർജുൻ തുടങ്ങിയ നിരവധി ചിത്രങ്ങളിലും ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

Story highlights: Shah Rukh shares love for Salman’s family