ഉയരത്തില്‍ പറക്കുന്ന പക്ഷിയുടെ മുകളിലിരുന്ന് കടല്‍കാക്കയുടെ സൂപ്പര്‍ സവാരി; ‘ഭൂലോകമടിയന്‍’ എന്ന് സോഷ്യല്‍മീഡിയ
സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ടില്ല, എന്തിനേറെ പറയുന്നു സോഷ്യല്‍ മീഡിയ എന്താണ് എന്ന കാര്യത്തില്‍ പോലും വലിയ ധാരണയില്ല. പറഞ്ഞുവരുന്നത് ചില മൃഗങ്ങളെക്കുറിച്ചും പക്ഷികളെക്കുറിച്ചുമെല്ലാമാണ്. കാര്യമിങ്ങനെയൊക്കെയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും മൃഗങ്ങളും പക്ഷികളുമൊക്കെ താരങ്ങളായി മാറാറുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നതും കൗതുകം നിറയ്ക്കുന്ന ഒരു പക്ഷിയുടെ കാഴ്ചയാണ്. പറക്കുന്ന പക്ഷിയുടെ മുകളിലിരുന്ന് കൂളായി സവാരി ചെയ്യുന്ന മറ്റൊരു പക്ഷിയുടേതാണ് ഈ ദൃശ്യങ്ങള്‍. മനുഷ്യന്‍മാര്‍ക്കിടയില്‍ മാത്രമല്ല മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമിടയില്‍ മടിയന്മാരുണ്ടെന്ന് ചിലര്‍ പറയാറില്ലേ. ആ പറച്ചില്‍ ശരിയാണെന്ന് തോന്നും ഈ പക്ഷിയുടെ വിഡിയോ കണ്ടാല്‍.
Read more: ദേഹം നിറയെ മുള്ളുകള്‍, മുള്ളന്‍ പന്നിയല്ല ഇതാണ് എക്കിഡ്‌ന- ജന്തുലോകത്തെ കൗതുകക്കാഴ്ച
വളരെ ഉയരത്തില്‍ പറക്കുന്ന ഒരു കടല്‍കാക്കയുടെ പുറത്തിരിക്കുകയാണ് മറ്റൊരു കടല്‍കാക്ക. അല്‍പസമയം കഴിയുമ്പോള്‍ പക്ഷി പുറത്തു നിന്നും മാറി പറക്കുന്നതും വിഡിയോയില്‍ കാണാം. എവിടെ നിന്ന് പകര്‍ത്തിയതാണെന്ന് വ്യക്തമല്ലെങ്കിലും ഈ ‘ഭൂലോകമടിയനെ’ എറ്റെടുത്തിരിക്കുകയാണ് സൈബര്‍ ഇടങ്ങള്‍.
滅多に見る事が出来ない激アツシーンがこちらです pic.twitter.com/ch7SyZGGfu
— ミソキン(ニシキヘビハンター (@nakamanian) April 24, 2021
രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകള്‍ ജന്തുലോകത്ത് നിന്നും സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. വളരെ വേഗത്തില്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്ന ഇത്തരം ദൃശ്യങ്ങള്‍ വൈറല്‍ക്കാഴ്ചകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാറാണ് പതിവ്.
Story highlights: Seagull riding on its friend’s back during a flight