‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ട്വിസ്റ്റ് സംഭവിച്ചിട്ട് എട്ടുവർഷം’- ‘നേരം’ ഓർമ്മകളിൽ ശബരീഷ്

May 18, 2021

നിവിൻ പോളി, നസ്രിയ തുടങ്ങിയവർ ഉൾപ്പെടെ നിരവധി താരങ്ങൾക്ക് മലയാള സിനിമയിൽ ശ്രദ്ധേയ സ്ഥാനം നേടിക്കൊടുത്ത ചിത്രമായിരുന്നു നേരം. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് നടനും ഗാനരചയിതാവുമായ ശബരീഷ് വർമ്മ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിന്റെ എട്ടാം വാർഷികത്തിൽ ശ്രദ്ധേയമായൊരു കുറിപ്പ് പങ്കുവയ്ക്കുകയാണ് ശബരീഷ് വർമ്മ.

‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ട്വിസ്റ്റ് 8 വർഷം മുമ്പ് ഈ ദിവസം സംഭവിച്ചു. ഇതുവരെ എന്നെ പിന്തുണക്കുകയും എനിക്കൊപ്പം സഞ്ചരിക്കുകയും ചെയ്ത എന്റെ എല്ലാ സുഹൃത്തുക്കൾക്കും നന്ദി. എന്നെ പിന്തുണച്ചതിന് എന്റെ മാതാപിതാക്കളായ ചേട്ടനും എട്ടത്തിയമ്മയ്ക്കും നന്ദി. തുടക്കം മുതൽ തന്നെ പിന്തുണ നൽകിയ പ്രേക്ഷകർക്ക് നന്ദി’- ശബരീഷിന്റെ വാക്കുകൾ.

ചിത്രം റിലീസ് ചെയ്തപ്പോളുള്ള ഉദയനിധി സ്റ്റാലിന്റെ ട്വീറ്റ് ശബരീഷ് പങ്കുവയ്ക്കുന്നു – ‘ആദ്യ ഷോയ്ക്ക് ശേഷം കളക്ഷനും പ്രേക്ഷകരുടെ എണ്ണവും വർധിച്ചു. പോസിറ്റീവ് അഭിപ്രായങ്ങൾ വരുന്നു’ -എന്നാണ് ഉദയനിധി സ്റ്റാലിന്റെ ട്വീറ്റ്.

Read More: പാട്ട് മാത്രമല്ല; മിമിക്രിയും മധു ബാലകൃഷ്ണന്റെ കൈവശമുണ്ട്; ഉലകനായകന് ഒരു ഗംഭീര അനുകരണം

നിവിൻ പോളിയും നസ്രിയയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നേരം മലയാളത്തിലും തമിഴിലുമായാണ് റിലീസ്ചെയ്തത് . തമിഴ് ചിത്രത്തിലാണ് ശബരീഷ് അഭിനയിച്ചത്. മലയാളത്തിൽ സിജു വിൽസൺഅഭിനയിച്ച വേഷമായിരുന്നു ഇത്. ചിത്രത്തിലെ പിസ്ത എന്ന ഹിറ്റ് ഗാനത്തിന്റെ വരികളും ശബരീഷ് ആണ് എഴുതിയിരിക്കുന്നത്.

Story highlights- shabareesh varma about neram movie