പാട്ട് മാത്രമല്ല; മിമിക്രിയും മധു ബാലകൃഷ്ണന്റെ കൈവശമുണ്ട്; ഉലകനായകന് ഒരു ഗംഭീര അനുകരണം

May 17, 2021
Madhu Balakrishnan imitating Kamal Haasan in Flowers Top Singer

മധു ബാലകൃഷ്ണന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ മനോഹരമായ സ്വരമാധുര്യം ആയിരിക്കും പലരുടേയും മനസ്സില്‍ നിറയുക. മധു ബാലകൃഷ്ണന്റെ മനോഹരമായ ആലാപന മികവില്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ ഗാനങ്ങളും ഏറെയുണ്ട്. മികച്ച ഗായകന്‍ മാത്രമല്ല മികച്ചൊരു മിമിക്രി കലാകാരന്‍ കൂടിയാണ് മധു ബാലകൃഷ്ണന്‍.

പാട്ടുവിസ്മയങ്ങള്‍ക്കൊണ്ട് പ്രേക്ഷകലക്ഷങ്ങള്‍ക്ക് സംഗീത വിരുന്നൊരുക്കുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലും മധു ബാലകൃഷ്ണന്‍ വിധികര്‍ത്താവായി എത്തുന്നു. ഒരു എപ്പിസോഡില്‍ താരം മിമിക്രി പ്രകടനം കാഴ്ചവെച്ച് കൈയടി നേടുകയും ചെയ്തു. ഉലകനായകന്‍ കമല്‍ഹാസന്റെ ശബ്ദം ടോപ് സിംഗര്‍ വേദിയില്‍ മനോഹരമായി മധു ബാലകൃഷ്ണന്‍ അനുകരിച്ചു.

Read more: ‘ശാസ്ത്രീയ സംഗീതം എന്നുപറഞ്ഞപ്പോള്‍ ഇത് പ്രതീക്ഷിച്ചില്ല’; പാട്ടിന്റെ കാര്യത്തില്‍ സുധി വേറെ ലെവല്‍

അതേസമയം കുട്ടിപ്പാട്ടുകാര്‍ അണിനിരക്കുന്ന മ്യൂസിക്കല്‍ റിയാലിറ്റിഷോയാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ടോപ് സിംഗര്‍. ആദ്യ സീസണിനു ശേഷം കുരുന്ന് ഗായക പ്രതിഭകളുമായി എത്തിയ ടോപ് സിംഗര്‍ സെക്കന്റും പ്രേക്ഷകമനസ്സുകളില്‍ ഇടം നേടി.

Story highlights: Madhu Balakrishnan imitating Kamal Haasan in Flowers Top Singer