എന്താ എക്സ്പ്രഷൻ; പൊട്ടിച്ചിരിപ്പിച്ച് കുട്ടി ദാസനും വിജയനും, വിഡിയോ ഏറ്റെടുത്ത് അജു വർഗീസ്

May 27, 2021

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് നാടോടിക്കാറ്റ്. മോഹൻലാലും ശ്രീനിവാസനും ദാസനും വിജയനുമായെത്തി മലയാളികളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയുമൊക്കെ ചെയ്ത ചിത്രം. അതുകൊണ്ടുതന്നെ ചിത്രത്തിലെ ദാസനെയും വിജയനെയും അത്രപെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാനാവില്ല. ഇപ്പോഴിതാ ദാസനും വിജയനുമായെത്തി കാഴ്ചക്കാരെ പൊട്ടിചിരിപ്പിക്കുകയാണ് രണ്ട് കുഞ്ഞുമക്കൾ.

സഹോദരിമാരായ ആറും മൂന്നും വയസുള്ള വിയയും നിയയുമാണ് ദാസനെയും വിജയനെയും അവതരിപ്പിക്കുന്നത്. സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കപ്പെട്ട വിഡിയോ ഇതിനോടകം ചലച്ചിത്രതാരങ്ങൾ ഉൾപ്പെടെ നിർവധിപ്പേർ ഏറ്റെടുത്തുകഴിഞ്ഞു. സംവിധായകൻ ജീത്തു ജോസഫ്, ചലച്ചിത്രതാരം അജു വർഗീസ് തുടങ്ങിയവരും വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

Read also:ജീവിതത്തിൽ മുന്നോട്ടുള്ള വഴികൾ കാണാതെ വരുമ്പോൾ നക്ഷത്രങ്ങളെ തൊടാൻ സ്വപ്നം കണ്ട ആ എട്ടു വയസുകാരിയെ ഞാൻ ഓർക്കും: സോയ അഗർവാൾ

എന്താ എക്സ്പ്രഷൻ, ദാസനും വിജയനും ഇത്ര ക്യൂട്ടാകാൻ പറ്റുമോ എന്നൊക്കെയാണ് വിഡിയോയ്ക്ക് പലരും കമന്റ് ചെയ്യുന്നത്. എന്തായാലും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഈ വിഡിയോ ഇതിനോടകം മികച്ച സ്വീകാര്യത നേടിക്കഴിഞ്ഞു.

Story Highlights:sisters imitating dasan and vijayan goes viral