ദിവസവേതനക്കാരായ സിനിമാപ്രവർത്തകർക്ക് കൈത്താങ്ങുമായി ശിവകാർത്തികേയനും ഐശ്വര്യ രാജേഷും
കൊവിഡ് മഹാമാരി പലതരത്തിലാണ് ആളുകളെ ബാധിച്ചത്. അസുഖബാധയ്ക്ക് പുറമെ തൊഴിലില്ലായ്മയും രൂക്ഷമാണ്. സിനിമാലോകത്തും ഒട്ടേറെ ദിവസവേതനക്കാരാണ് ജോലിയില്ലാതെ കഷ്ടപ്പെടുന്നത്. ഇപ്പോഴിതാ, അങ്ങനെയുള്ളവർക്ക് സഹായവുമായി എത്തിയിരിക്കുകയാണ് നടൻ ശിവകാർത്തികേയനും ഐശ്വര്യ രാജേഷും.
സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിലച്ച സാഹചര്യത്തിൽ ഉപജീവനമാർഗം നിലച്ച അഭിനേതാക്കളെ സഹായിക്കാൻ നടൻ ശിവകാർത്തികേയൻ ഒരു ലക്ഷം രൂപ നൽകി. നടി ഐശ്വര്യ രാജേഷും ഒരു ലക്ഷം രൂപയാണ് നൽകിയത്. നിരവധി സഹായങ്ങളാണ് തമിഴ് അഭിനേതാക്കൾ കൊവിഡ് ദുരിതാശ്വാസത്തിനായി നൽകുന്നത്.
കേരളത്തിന് പുറമെ തമിഴ്നാടും കൊവിഡ് രൂക്ഷമായ അവസ്ഥയിലാണ്. പലവിധത്തിലുള്ള പ്രതിരോധമാര്‍ഗങ്ങളാണ് തമിഴ്നാട്ടിലും നടക്കുന്നത്. മാത്രമല്ല, തമിഴ്നാട്ടിലും രണ്ടാം ഘട്ട ലോക്ക് ഡൗൺ ആരംഭിച്ചുകഴിഞ്ഞു. കൊവിഡ് പ്രതിരോധത്തിനായി നടന്മാരും സഹോദരങ്ങളുമായ സൂര്യയും കാർത്തിയും ഒരുകോടി രൂപ തമിഴ്നാട് സർക്കാരിന് സംഭാവന ചെയ്തിരുന്നു.
Read More: കണ്ടാസ്വദിച്ചു പഠിക്കാം, ഒപ്പം ഉയർന്ന മാർക്കും നേടാം; SUeRE the learning app-ന്റെ സഹായത്തോടെ
അതേസമയം, വൈറസ് കൂടുതൽ പകരുന്നത് തടയാൻ നടൻ അജിത്തിന്റെ ‘ദക്ഷ’ ടീമും മുന്നിട്ടിറങ്ങിയിരുന്നു. അജിത്തിന്റെ മാർഗനിർദേശപ്രകാരം ദക്ഷ സംഘം വികസിപ്പിച്ച ഡ്രോൺ, കൊറോണ വ്യാപിച്ച പ്രദേശങ്ങളിൽ അണുനാശിനി തളിക്കാൻ ആരോഗ്യ ഉദ്യോഗസ്ഥരെ സഹായിക്കുന്നു. ഡ്രോണുകളിലൂടെ റോഡുകളിൽ അണുനാശിനി തളിക്കാൻ ദക്ഷ ടീം ഇപ്പോൾ തിരുനെൽവേലി ജില്ലയിലാണ്.
Story highlights- Sivakarthikeyan and Aishwarya Rajesh give financial assistance