സ്റ്റാർ മാജിക് വേദിയിലെത്തിയ ദുർഗ; ചിരി നിറച്ച് ഷിയാസിന്റെ വിരഹഗാനം, വിഡിയോ

May 18, 2021
starmagic

കാഴ്ചക്കാരിൽ ചിരിപ്പൂരം തന്നെ ഒരുക്കാറുണ്ട് ഫ്ളവേഴ്സ് സ്റ്റാർ മാജിക്. തമാശകളും ഗെയിമുകളുമായി ഓരോ എപ്പിസോഡിലും അവതാരിക ലക്ഷ്മി നക്ഷത്രയും കൂട്ടരും വേദിയെ കൂടുതൽ ആവേശഭരിതമാക്കാറുണ്ട്. ഇപ്പോഴിതാ ഏറെ ചിരി നിറച്ച മറ്റൊരു എപ്പിസോഡാണ് സ്റ്റാർ മാജിക് വേദി പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

സ്റ്റാർ മാജിക് വേദിയിൽ അതിഥിയായി എത്തിയതാണ് ദുർഗ കൃഷ്ണയും ഭർത്താവും. ഇരുവർക്കും വളരെ രസകരമായ സ്വീകരണമാണ് സ്റ്റാർ മാജിക് വേദി സമ്മാനിച്ചത്. ദുർഗയുടെ വിവാഹ വിശേഷങ്ങളും സ്റ്റാർ മാജിക് വേദി ഒരുക്കിയ ഗംഭീര സ്വീകരണവും പ്രേക്ഷകർക്ക് പൊട്ടിച്ചിരിയുടെ സുന്ദര നിമിഷങ്ങളാണ് സമ്മാനിക്കുന്നത്. ഷിയാസിന്റെ ഒപ്പനപ്പാട്ടും, കൊല്ലം ഷാഫിയുടെ സുന്ദരമായ വിരഹ ഗാനവും ബിനു അടിമാലിയുടെ കൗണ്ടറുമൊക്കെ വേദിയെ കൂടുതൽ രസകരമാക്കി.

Read also:നായാട്ടിലെ കൈയടി നേടിയ അഭിനയ മുഹൂര്‍ത്തങ്ങള്‍; ആ നിര്‍ണായക രംഗം ചിത്രീകരിച്ചത് ഇങ്ങനെ

ചിരിയുടെ സുന്ദര നിമിഷങ്ങൾ സമ്മാനിക്കുന്ന സ്റ്റാർ മാജിക് വേദിയെ മലയാള ടെലിവിഷൻ പ്രേക്ഷകർ ഇതിനോടകം നെഞ്ചേറ്റിയതാണ്. എന്തായാലും ഇത്തവണ ഷിയാസും ദുർഗയും ചേർന്ന് വേദിയെ കൂടുതൽ അവിസ്മരണീയമാക്കി.

Story Highlights: Star magic shiyas perfomance