‘എബ്രഹാം മാത്തനും മൈക്കിളും’- മകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സുരേഷ് ഗോപി

May 3, 2021

ഏഴുവർഷത്തിനു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. കാഞ്ഞിരപ്പള്ളിയിൽ ചിത്രീകരണം പുരോഗമിച്ച പാപ്പൻ, കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഷൂട്ടിംഗ് അവസാനിപ്പിക്കുകയായിരുന്നു. എബ്രഹാം മാത്തൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നത്. മാത്രമല്ല, മകനും നടനുമായ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പൻ.

ഇപ്പോഴിതാ, മകനൊപ്പമുള്ള ചിത്രം പങ്കുവയ്ക്കുകയാണ് സുരേഷ് ഗോപി. എബ്രഹാം മാത്തനും മൈക്കിളും എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. പാലാ, തൊടുപുഴ, ഈരാറ്റുപേട്ട എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നത്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒരുമിക്കുന്ന ചിത്രത്തിൽ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. സണ്ണി വെയ്ന്‍, ഗോകുല്‍ സുരേഷ്, നീതാ പിള്ള തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Read More: വാക്കുകളൊന്നും വ്യക്തമല്ലെങ്കിലും ട്യൂൺ തെറ്റിയില്ലല്ലോ..; എൻജോയ് എൻജാമിയ്ക്ക് രസകരമായൊരു വേർഷൻ- വിഡിയോ

സുരേഷ് ഗോപിയുടെ സിനിമാ കരിയറിലെ 252-ാമത്തെ ചിത്രമാണ് ഇത്. ആര്‍ ജെ ഷാന്‍, ജേക്സ് ബിജോയ്, അജയ് ഡേവിഡ് കാച്ചപ്പിള്ളി തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights- suresh gopi sharing paappan location photo