അഭിനേതാക്കളും അണിയറപ്രവർത്തകരും വാക്സിൻ സ്വീകരിക്കാതെ ഷൂട്ടിംഗ് ആരംഭിക്കില്ല; മാതൃകാപരമായ തീരുമാനവുമായി തെലുങ്ക് സിനിമാലോകം
കൊവിഡിൻറെ രണ്ടാം തരംഗം വളരെ രൂക്ഷമായി തന്നെയാണ് ഇന്ത്യയെ ബാധിച്ചിരിക്കുന്നത്. രാജ്യത്തിൻറെ പല ഭാഗങ്ങളിലും ലോക്ക്ഡൗൺ നിലവിൽവന്നുകഴിഞ്ഞു. സിനിമാ ചിത്രീകരണവും നിശ്ചലമായിരിക്കുകയാണ്. ലോക്ക്ഡൗൺ ഇളവുകൾ നിലവിൽ വന്നിട്ടും മാതൃകാപരമായ ഒരു തീരുമാനമാണ് തെലുങ്ക് സിനിമാലോകം സ്വീകരിച്ചിരിക്കുന്നത്.
ഷൂട്ടിങ്ങിനിടെ അല്ലു അർജുൻ നായകനായ പുഷ്പ, പ്രഭാസ് നായകനായ രാധേ ശ്യാം തുടങ്ങിയ ചിത്രങ്ങളുടെ സെറ്റിലെല്ലാം കൊവിഡ് രോഗബാധ ഉണ്ടായിരുന്നു. ആ സമയത്ത് നിർത്തിവെച്ച ഷൂട്ടിംഗ് ഇനി അഭിനേതാക്കളും ക്രൂ അംഗങ്ങളും പൂർണമായും വാക്സിൻ സ്വീകരിക്കാതെ പുനഃരാരംഭിക്കില്ല എന്നാണ് നിര്മതകകളുടെ തീരുമാനം.
Read More: സ്റ്റാർ മാജിക് വേദിയിൽ അനുവിന്റെ വക എൻ സി സി ട്രെയിനിംഗും രസികൻ പരേഡും- വിഡിയോ
ഷൂട്ടിംഗ് ആവശ്യങ്ങൾക്ക് ധാരാളം ആളുകളുടെ സഹായം ആവശ്യമുള്ളതുകൊണ്ട് തന്നെ രോഗബാധയ്ക്കുള്ള സാധ്യതയും വളരെ കൂടുതലാണ്. ചെറിയ രംഗങ്ങൾക്ക് പോലും ധാരാളം ആളുകൾ ആവശ്യമുള്ളതുകൊണ്ടുതന്നെ ഈ സാഹചര്യത്തിൽ ഇത്തരമൊരു മാതൃകാപരമായ തീരുമാനം കൈക്കൊണ്ട തെലുങ്ക് സിനിമാലോകത്തിന് കൈയടികൾ ഉയരുകയാണ്. എല്ലാവരും ആദ്യ ഡോസ് വാക്സിൻ എങ്കിലും എടുത്താൽ മാത്രമേ ഷൂട്ടിംഗ് തുടരുന്നതിനെക്കുറിച്ച് ആലോചിക്കൂ എന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.
Story highlights- Telugu filmmakers say shooting will not start without everyone getting vaccinated