അച്ഛനും മകളുമായി തകർത്തഭിനയിച്ച് തങ്കച്ചനും സനുഷയും- സ്റ്റാർ മാജിക് വേദിയിലെ നാടകം സൂപ്പർഹിറ്റ്

May 19, 2021

ബാലതാരമായി മലയാള സിനിമയിൽ സജീവ സാന്നിധ്യമായ സനുഷ സന്തോഷ് അഞ്ചു വർഷങ്ങൾക്ക് ശേഷം അഭിനയ ലോകത്തേക്ക് മടങ്ങിയെത്തുകയാണ്. 2016-ല്‍ പ്രേക്ഷകരിലേക്കെത്തിയ ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന മലയാള ചിത്രത്തിലാണ് സനുഷ ഏറ്റവും ഒടുവിൽ വേഷമിട്ടത്. പിന്നീട് തമിഴിലും , തെലുങ്കിലുമാണ് നടി സജീവമായത്. ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് വേദിയിൽ അതിഥിയായി എത്തിയപ്പോഴാണ് സനുഷ മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന വിശേഷം പങ്കുവെച്ചത്.

സിനിമാവിശേഷങ്ങൾക്കൊപ്പം സ്റ്റാർ മാജിക്കിലെ ഗെയിമുകളിലും സ്കിറ്റുകളിലുമെല്ലാം സജീവമായി സനുഷ പങ്കെടുത്തു. ഇപ്പോഴിതാ, സ്റ്റാർ മാജിക് ടീമിനൊപ്പം സനുഷയും അഭിനയിച്ച രസികൻ നാടകം ശ്രദ്ധനേടുകയാണ്. തങ്കച്ചന്റെ മകളുടെ വേഷത്തിലാണ് സനുഷ അഭിനയിച്ചിരിക്കുന്നത്. ചിരി താരങ്ങൾക്കൊപ്പം കൗണ്ടർ മേളവുമായി സനുഷയും മത്സരിച്ച് അഭിനയിക്കുകയാണ്.

Read More‘:വിക്രം’ സിനിമയിൽ ഫഹദ് ഫാസിലിനൊപ്പം ആന്റണി വർഗീസും

അതേസമയം, സനുഷയുടെ പുതിയ മലയാള ചിത്രം കാശ്മീരിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. 1998-ല്‍ കല്ലുകൊണ്ടൊരു പെണ്ണ് എന്ന സിനിമയില്‍ ബാലതാരമായെത്തി ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റംകുറിച്ചതാണ് സനുഷ. നായികയായി വേഷമിട്ടിരുന്നുവെങ്കിലും കുറച്ചുനാളുകളായി സനുഷ അഭിനയ രംഗത്തുനിന്നും വിട്ടുനിൽക്കുകയാണ്യിരുന്നു. പാട്ടും നൃത്തവുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം.

Story highlights- thnakchan and sanush santhosh comedy drama