ഈ കുഞ്ഞുമോൾക്ക് ഇത്ര മനോഹരമായൊക്കെ പാടാൻ കഴിയുമോ; പാട്ടുവേദിയെ അത്ഭുതപ്പെടുത്തി ദേവ്നക്കുട്ടി, വിഡിയോ

May 27, 2021

ഈ ചെറുപ്രായത്തിൽ ഇത്ര മനോഹരമായൊക്കെ പാടാൻ കഴിയുമോ…ദേവ്നക്കുട്ടിയുടെ ഈ പാട്ട് കേട്ടാൽ ആരായാലും ഇങ്ങനെ ചോദിച്ചുപോകും. എസ് ജാനകി പാടി അനശ്വരമാക്കിയ ‘ഒരു വരം തേടി വന്നു ഗുരുവായൂർ തിരുനടയിൽ കരുണതൻ പാലാഴിക്കടവിൽ…’ എന്ന മനോഹരമായ ഭക്തിഗാനവുമായാണ് ഈ കൊച്ചുമിടുക്കി ഇത്തവണ ടോപ് സിംഗർ വേദിയിൽ എത്തിയത്. ഒ എൻ വി കുറുപ്പിന്റെ വരികൾക്ക് വി ദക്ഷിണമൂർത്തി സംഗീതം നൽകിയ ഗാനം മലയാളികളുടെ പ്രിയപ്പെട്ട ഭക്തിഗാനങ്ങളിൽ ഒന്നാണ്. ആ സുന്ദരഗാനത്തിന്റെ പവിത്രത ഒട്ടും ചോരാതെ അത്രമേൽ മനോഹരമായാണ് പാട്ടുവേദിയിൽ ഈ കൊച്ചുഗായികയും ആലപിച്ചത്.

കണ്ണൂർ സ്വദേശിയായ ഈ കൊച്ചുഗായിക മനോഹരമായ പാട്ടുകളുമായെത്തി ഇതിനോടകം തന്നെ മലയാളികളുടെ പ്രിയഗായികയായി മാറിക്കഴിഞ്ഞു. ഓരോ പാട്ടും വളരെ ആസ്വദിച്ച് ആലാപനശുദ്ധിയോടെയാണ് ഈ കുഞ്ഞുമോൾ വേദിയിൽ പാടുന്നത്.

Read also:വാതിൽതുറക്കൂ നീ കാലമേ; പാട്ടുവേദിയെ ഭക്തിസാന്ദ്രമാക്കാനെത്തിയ മാലാഖക്കുട്ടി, വിഡിയോ

ആലാപനമാധുര്യം കൊണ്ട് സംഗീതപ്രേമികളുടെ ഹൃദയത്തിൽ ഇടംനേടിയ ഒരുപിടി കൊച്ചുഗായകരാണ് ടോപ് സിംഗർ വേദിയിൽ മാറ്റുരയ്ക്കാൻ എത്തുന്നത്. പാട്ടുവേദിയിൽ പുത്തൻ പാട്ടുകാർക്കൊപ്പം മനോഹരമായ നിമിഷങ്ങളുമായി ആദ്യ സീസണിലെ ഗായകരും എത്താറുണ്ട്. ഇത് വേദിയെ കൂടുതൽ സുന്ദരമാക്കുന്നു.

Story Highlights: Top Singer Devna song