അച്ഛനെ ഗൾഫിൽ വിടാനൊരു രസികൻ പദ്ധതിയുമായി മേഘ്‌നക്കുട്ടി- ചിരി വിഡിയോ

May 30, 2021

ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ സംഗീത റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. പാട്ടിനൊപ്പം കുസൃതികളുമായി പ്രേക്ഷക മനസുകൾ കീഴടക്കി കഴിഞ്ഞു ഈ കുരുന്നു ഗായകർ. പാട്ടുവേദിയിലെ ഏറ്റവും കുറുമ്പിയാണ് മേഘ്‌ന. പാട്ടും രസകരമായ സംസാരവുമൊക്കെയായി മേഘ്‌ന ചുരുങ്ങിയ സമയംകൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയയായത്.

ഇപ്പോഴിതാ, കുസൃതി നിറഞ്ഞ ഒരു പദ്ധതിയുമായി എത്തിയിരിക്കുകയാണ് മേഘ്‌ന. അച്ഛനെ ഗൾഫിലേക്ക് വിടാൻ വേണ്ടിയാണ് എം ജി ശ്രീകുമാറുമായി മേഘ്‌നക്കുട്ടി പദ്ധതിയിടുന്നത്. ഈ പദ്ധതിയെ കുറിച്ച് ചോദിക്കുമ്പോൾ, അയ്യോ, ഇപ്പോൾ പറയല്ലേ അച്ഛൻ കേൾക്കും എന്നൊക്കെ പറയുകയാണ് കുഞ്ഞുമിടുക്കി. രസകരമായ ഈ എപ്പിസോഡ് വളരെയധികം ശ്രദ്ധനേടി.

Read More: സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യതയുള്ള ഷോയാണ് ടോപ് സിംഗർ. ഗായകരായ കുരുന്നുകൾ മാറ്റുരയ്ക്കുന്ന ടോപ് സിംഗർ ഇപ്പോൾ രണ്ടാം സീസണിലേക്ക് കടന്നിരിക്കുകയാണ്. ആദ്യ സീസണിന് നൽകിയ അതേ സ്വീകാര്യത രണ്ടാം സീസണിലെ മത്സരാർത്ഥികൾക്കും പ്രേക്ഷകർ നൽകുന്നുണ്ട്.

Story highlights-top singer fame mekhna’s funny reply