സൂപ്പർ താരമായി ഒരു കുട്ടി ക്രിക്കറ്റർ; അഭിനന്ദിച്ച് ഇന്ത്യൻ താരം, ആവേശത്തോടെ സോഷ്യൽ മീഡിയ
കളിക്കുന്നവരെപ്പോലെത്തന്നെ കണ്ടുനിൽക്കുന്നവരിലും ആവേശം നിറയ്ക്കുന്നതാണ് ക്രിക്കറ്റ്… പ്രായം മറന്ന് ക്രിക്കറ്റിനെ നെഞ്ചോട് ചേര്‍ക്കുന്ന പലരും സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടാറുമുണ്ട്. ലോക്ക്ഡൗൺ കാലം ഇതിനോടകം നിരവധി കുട്ടിക്രിക്കറ്റർമാരെ പരിചയപ്പെടുത്തിക്കഴിഞ്ഞു. അക്കൂട്ടർക്കിടയിൽ ശ്രദ്ധ നേടുകയാണ് മറ്റൊരു കുട്ടി താരം. മികച്ച ബാറ്റിങ്ങിലൂടെ സോഷ്യല്‍ മീഡിയയില്‍ കൈയടി നേടിയ ഈ കുട്ടി താരം കോഴിക്കോട് സ്വദേശിയാണ്.
മെഹക് ഫാത്തിമ എന്ന ആറു വയസുകാരിയാണ് സോഷ്യൽ ഇടങ്ങളിൽ ഹിറ്റായ ആ കൊച്ചുമിടുക്കി. ഫ്ലിക്ക് ഷോട്ട്, പുൾ ഷോട്ട് എന്നിവയൊക്കെ ഈ കൊച്ചുമിടുക്കിയുടെ കൈകളിൽ വഴങ്ങുന്നുണ്ട്. വളരെ അനായാസമാണ് ഈ കൊച്ചുമിടുക്കി ബാറ്റുകൾ വീശിയടിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട മെഹകിന്റെ വിഡിയോ ഇതിനോടകം നിരവധിപ്പേർ ഷെയർ ചെയ്തിട്ടുണ്ട്.
Read also:എന്താ എക്സ്പ്രഷൻ; പൊട്ടിച്ചിരിപ്പിച്ച് കുട്ടി ദാസനും വിജയനും, വിഡിയോ ഏറ്റെടുത്ത് അജു വർഗീസ്
ക്രിക്കറ്റ് താരം ജമീമ റോഡ്രിഗസ് മെഹകിനെ അഭിനന്ദിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ‘സൂപ്പർ മെഹക്’ എന്നാണ് ജമീമ റോഡ്രിഗസ് കുറിച്ചത്. ഇതിന് പുറമെ നിരവധി ക്രിക്കറ്റ് പ്രേമികളാണ് ഈ കുട്ടി ക്രിക്കറ്റർ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.
Story Highlights: video of six year old girl Mehak practicing cricket