‘മലയാളി ഡാ’…ദുരിതകാലത്തും ആശ്വാസം പകർന്ന് ഒരു പിറന്നാൾ ആശംസ, വിഡിയോ പങ്കുവെച്ച് ജയസൂര്യ

May 16, 2021
jayasurya

കൊറോണയും പ്രകൃതി ദുരന്തവും ചുഴലിക്കാറ്റുമടക്കം ഏറെ ദുരിതം നിറഞ്ഞ ദിവസങ്ങളിലൂടെയാണ് കേരള ജനത കടന്നുപോകുന്നത്. എന്നാൽ ഈ വേദനകൾക്കിടയിലും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്ന ചില വിഡിയോകൾ കാഴ്ചക്കാരിൽ ആശ്വാസവും ചുണ്ടുകളിൽ ചിരിയും നിറയ്ക്കാറുണ്ട്. അത്തരത്തിൽ ഒരു വിഡിയോയാണ് ചലച്ചിത്രതാരം ജയസൂര്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

മലയാളികളുടെ ഇഷ്ട റിയാലിറ്റി ഷോ ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്കിലെ സ്ക്രിപ്റ്റ്റൈറ്റർ അഖിൽ കവലയൂർ പ്രത്യക്ഷപ്പെട്ട രസകരമായ പിറന്നാൾ ആശംസയുടെ വിഡിയോ സിനിമ താരം ജയസൂര്യ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്. മലയാളികൾ ഇപ്പോൾ അനുഭവിക്കുന്ന എല്ലാ അവസ്ഥയും രസകരമായ രീതിയിൽ പറയുന്ന വിഡിയോ മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തുകഴിഞ്ഞു.

Read also:അതിശയിപ്പിക്കുന്ന ദൃശ്യഭംഗിയിൽ കോമിക്; പെയിന്റിങ്ങുകളും പരവതാനികളും നിറഞ്ഞ് ലോകത്തിന്റെ നെറുകയിൽ ഒരു ഗ്രാമം

‘കൊറോണയും ടൗട്ടെ ചുഴലിക്കാറ്റും മഴയും വെള്ളപ്പൊക്കവും പ്രകൃതി ദുരന്തവും കറണ്ടും ഇല്ലാതെ ഫോണിൽ ബാറ്ററി ചാർജും തീർന്ന് ലോക്ക്ഡൗണായിട്ട് വീട്ടിലിരിക്കുന്ന എന്നെക്കൊണ്ട് ഈ ബർത്ത്ഡേ വിഷസ് പറയിപ്പിക്കുന്ന രതുൽ കുമാർ കെ വിയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ’- എന്ന് പറഞ്ഞ് ഈ ദുരിതകാലത്തും മലയാളികളെ രസിപ്പിക്കാനുള്ള വക നൽകുകയാണ് ഈ കലാകാരൻ.

Read also: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 29704 പേർക്ക്

കൗതുകത്തിനപ്പുറം ചിരിയും ചിന്തയും നിറയ്ക്കാറുണ്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്ന ചില വിഡിയോകളും ചിത്രങ്ങളുമൊക്കെ. അത്തരത്തിൽ മലയാളി സ്റ്റാറ്റസുകളിൽ നിറഞ്ഞ് നിൽക്കുകയാണ് അഖിൽ കവലയൂർ ഒരുക്കിയ ഈ വിഡിയോ. നിരവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഇക്കാലത്ത് എല്ലാ ആഘോഷങ്ങളും മാറ്റിവെച്ച് വളരെയധികം കരുതലോടെയും ജാഗ്രതയോടെയും ഇരിക്കാൻ കൂടി ഓർമ്മിക്കുന്നതാണ് ഈ വിഡിയോ.

Story Highlights:Viral birthday wishes shares jayasurya