സഹജീവി സ്നേഹത്തിന്റെ മാതൃകയായി ഒരു പൊലീസുകാരൻ; നന്മ നിറഞ്ഞൊരു ചിത്രം
ചില ചിത്രങ്ങൾ അങ്ങനെയാണ് കണ്ണും ഹൃദയവും കീഴടക്കും. അത്തരത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ ഇടങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ദാഹിച്ചുവലഞ്ഞ നായയ്ക്ക് വെള്ളം നൽകുന്ന ഒരു പൊലീസുകാരന്റെ ചിത്രം. പൊതുടാപ്പിൽ നിന്നും വെള്ളം പമ്പ് ചെയ്ത് നായയ്ക്ക് നൽകുന്ന പൊലീസുകാരന്റെ ചിത്രമാണ് സോഷ്യൽ ഇടങ്ങളുടെ മുഴുവൻ മനം കീഴടക്കിയത്. അതേസമയം ചിത്രം പകർത്തിയത് ആരാണെന്ന് വ്യക്തമല്ല. എന്നാൽ വരാണസിയിലെ കാശി വിശ്വനാഥ് ക്ഷേത്ര പരിസരത്തുനിന്നാണ് ഈ ചിത്രം പകർത്തിയിരിക്കുന്നത് എന്നാണ് സൂചന.
ഈ ചിത്രത്തെക്കുറിച്ച് കൂടുതൽ ഒന്നും വ്യക്തമല്ലെങ്കിലും സോഷ്യൽ ഇടങ്ങളിൽ നിറഞ്ഞ അഭിനന്ദനമാണ് ഈ നന്മ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സഹജീവി സ്നേഹത്തിന്റെ ഏറ്റവും നല്ല മാതൃകയാണ് ഈ ചിത്രം എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇപ്പോഴും നന്മ മരിച്ചിട്ടില്ല എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇതെന്ന് പറയുന്നവരും നിരവധിയാണ്.
Read also:ആശ്വാസത്തിനായി പാട്ടുകേൾക്കണമെന്ന് കൊവിഡ് ബാധിതയായ യുവതി; ആഗ്രഹം സാധിച്ചുനൽകി ഡോക്ടർ- വിഡിയോ
ഈ ചിത്രം സോഷ്യൽ ഇടങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ ഐപിഎസ് ഉദ്യോഗസ്ഥ സുകൃതി മാധവും ഈ ചിത്രം പങ്കുവെച്ചിരുന്നു. ഒരു മനുഷ്യൻ നായ്ക്കളെ സ്നേഹിക്കുന്നുണ്ടെങ്കിൽ അയാൾ നല്ലവനായിരിക്കും, നായ്ക്കൾ മനുഷ്യനെ സ്നേഹിക്കുന്നുണ്ടെങ്കിൽ അയാളും നല്ലവനായിരിക്കും എന്നാണ് സുകൃതി ചിത്രത്തിന് അടിക്കുറുപ്പ് നൽകിയിരിക്കുന്നത്.
If a man loves dogs, he is a good man.
— Sukirti Madhav Mishra (@SukirtiMadhav) May 7, 2021
If dogs love a man, he is a good man.!
Incredible Banaras..! pic.twitter.com/Wu4e6KVxdd
Story Highlights:Viral photo of Cop helps street dog to get water