‘ചിത്രത്തില്‍ പുലിക്കുട്ടിയുടെ മുഖം കണ്ടെത്താനാകുമോ’; സോഷ്യല്‍മീഡിയയുടെ തലപുകച്ച ആ വൈറല്‍ ഫോട്ടോയ്ക്ക് പിന്നില്‍

July 5, 2021
Story behind young leopard cub face viral photo

സമൂഹമാധ്യമങ്ങള്‍ ഏറെ ജനപ്രിയമാണ് ഇക്കാലത്ത്. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി ചിത്രങ്ങളും വിഡിയോയുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു പുലിക്കുട്ടിയുടെ തല അന്വേഷിക്കുകയാണ് സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍. ‘ചിത്രത്തിലെ പുലിക്കുട്ടിയുടെ മുഖം കണ്ടെത്താന്‍ സാധിക്കുന്നുണ്ടോ’ എന്ന അടിക്കുറിപ്പോടെ പ്രത്യക്ഷപ്പെട്ട ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചതും.

മലയാളിയായ മോഹന്‍ തോമസ് എന്ന ഫോട്ടോഗ്രാഫറാണ് കൗതുകം നിറയ്ക്കുന്ന ഈ ചിത്രം പകര്‍ത്തിയത്. കോട്ടയം സ്വദേശിയാണ് ഈ ഫോട്ടോഗ്രാഫര്‍. ബെഗളൂരുവില്‍ ഒരു നിര്‍മാണ കമ്പനി നടത്തുന്ന മോഹന്‍ തോമസ് സിവില്‍ എഞ്ചിനീയര്‍ കൂടിയാണ്. വര്‍ഷങ്ങളേറെയായി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയെ ഇദ്ദേഹം കൂടെക്കൂട്ടിയിട്ട്.

Read more: അനിയത്തിപ്രാവില്‍ പ്രേക്ഷകര്‍ കേള്‍ക്കാതെ പോയ ഗാനത്തിന് ഒടുവില്‍ ഔദ്യോഗിക റിലീസ്

എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പെടുത്തതാണ് ഈ പുലിക്കുട്ടിയുടെ ചിത്രം. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ അടുത്തിടെയാണ് പങ്കുവെച്ചത് എന്ന് മാത്രം. അമ്മപ്പുലിയേയും ചിത്രത്തില്‍ കാണാം. കര്‍ണാടക കബനി യാത്രയ്ക്കിടെ ക്യാമറിയില്‍ പതിഞ്ഞ ചിത്രമാണിത്.

അമ്മപ്പുലിയും പുലിക്കുട്ടിയും ചിത്രത്തിലുണ്ട്. സൂക്ഷിച്ച് നോക്കിയാലാണ് മരക്കൊമ്പുകള്‍ക്ക് ഇടയിലാണ് പുലിക്കുട്ടിയുടെ തല വ്യക്തമാവുക. മരത്തിന്റെ നിറവും പുലിയുടെ മുഖത്തിന്റെ നിറവും ഏകദേശം ഒരുപോലെയായതിനാലാണ് ആദ്യ നോട്ടത്തില്‍ പുലിക്കുട്ടിയുടെ മുഖം ശ്രദ്ധയില്‍ പെടാത്തത്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലായിരിക്കുകയാണ് ഈ ചിത്രം.

Story highlights: Story behind young leopard cub face viral photo