കൊവിഡ് പ്രതിരോധത്തിനായി ഒന്നരക്കോടിയുടെ പദ്ധതിയുമായി മോഹൻലാലിൻറെ വിശ്വശാന്തി ഫൗണ്ടേഷൻ
പിറന്നാൾ ദിനത്തിൽ ആരോഗ്യരംഗത്ത് കൂടുതൽ സഹായങ്ങൾ എത്തിക്കുകയാണ് നടൻ മോഹൻലാൽ. അച്ഛന്റെയും അമ്മയുടെയും പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷനിലൂടെയാണ് കേരളത്തിലെ ഒട്ടനവധി ആശുപത്രികളിലായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ മോഹൻലാൽ മുന്നോട്ട് വന്നിരിക്കുന്നത്.
മോഹൻലാലിൻറെ ഫേസ്ബുക്ക് പോസ്റ്റ്;
കൊവിഡ് -19ന്റെ വിനാശകരമായ രണ്ടാം തരംഗത്തിന് കീഴിൽ കേരളവും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളും പോരാടുകയാണ്. മഹാമാരിക്കെതിരെ പോരാടുന്ന ആരോഗ്യസംരക്ഷണ സംവിധാനത്തിന് നിർണായകമായ അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്താൻ വിശ്വശാന്തി ഫൗണ്ടേഷൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ്.
ഓക്സിജൻ പിന്തുണയുള്ള 200ലധികം കിടക്കകൾ, വെന്റിലേറ്റർ സംവിധാനങ്ങളുള്ള 10 ഐസിയു കിടക്കകളും പോർട്ടബിൾ എക്സ്-റേ മെഷീനുകളും കേരളത്തിലെ വിവിധ ആശുപത്രികൾക്ക് നൽകിയിരിക്കുകയാണ്. കളമശേരി മെഡിക്കൽ കോളേജിലെ രണ്ട് വാർഡുകളിലേക്കും ട്രിയേജ് വാർഡുകളിലേക്കും ഓക്സിജൻ പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനും വിശ്വശാന്തി പിന്തുണ നൽകുന്നു. ഈ പിന്തുണയുടെ ഗുണഭോക്താക്കളിൽ സർക്കാർ, സഹകരണ, സ്വകാര്യ മേഖലയിലെ ആശുപത്രികളും ഉൾപ്പെടുന്നു. ഈ ആശുപത്രികളെല്ലാം കേരള സർക്കാരിന്റെ കെഎഎസ്‌പി പദ്ധതിയിൽ ഉൾപ്പെട്ടവയാണ്.
Read More: പാട്ടുവേദിയിൽ ആവേശത്തിരയിളക്കം സൃഷ്‌ടിച്ച് തേജസും കൂട്ടരും, വിഡിയോ
വിശ്വശാന്തി ഫൗണ്ടേഷൻ ഈ 1.5 കോടി പദ്ധതി EY GDS, UST എന്നിവയുമായി സഹകരിച്ച് നടപ്പിലാക്കുന്നു.
രാജ്യത്തെ പല നഗരങ്ങളിലും സമാനമായ പിന്തുണ നൽകാനാണ് വിശ്വശാന്തി പദ്ധതിയിടുന്നതെന്നും ഇതിനായുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും മോഹൻലാൽ പറയുന്നു.
Story highlights- Viswasanthi Foundation is executing this 1.5 crore project for covid fight