പാട്ടുവേദിയിൽ ആവേശത്തിരയിളക്കം സൃഷ്‌ടിച്ച്‌ തേജസും കൂട്ടരും, വിഡിയോ

May 21, 2021

മലയാളികൾക്ക് പാട്ടിന്റെ വസന്തകാലം ഒരുക്കുന്നതാണ് ടോപ് സിംഗർ വേദി. പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഫ്ളവേഴ്‌സ് ടോപ് സിംഗര്‍ ഓരോ ദിവസവും കുട്ടിത്താരങ്ങളുടെ മനോഹരഗാനങ്ങള്‍ക്കൊണ്ട് വിസ്മയങ്ങള്‍ തീര്‍ക്കാറുണ്ട്. ആലാപനമാധുര്യം കൊണ്ടും എനെർജെറ്റിക് പെർഫോമൻസുകൊണ്ടും പ്രേക്ഷകരുടെ ഇഷ്ടഗായകനായി മാറിയതാണ് കണ്ണൂർ സ്വദേശിയായ തേജസ്. അടിച്ചുപൊളി ഗാനങ്ങളുമായെത്തി പാട്ടുവേദിയെ ഓരോ തവണയും ആവേശഭരിതമാക്കാറുണ്ട് തേജസ് എന്ന കൊച്ചുമിടുക്കൻ. ഇപ്പോഴിതാ വീണ്ടും മറ്റൊരു സുന്ദര ഗാനവുമായി എത്തിയിരിക്കുകയാണ് തേജസും ടീമും.

തേജസിനൊപ്പം ശ്രീഹരിയും കൃഷ്ണജിത്തും ചേർന്ന് ആലപിച്ച ഗാനം പാട്ടുവേദിയിൽ സൃഷ്ടിച്ചത് ആഹ്ലാദത്തിന്റെ അടിച്ചുപൊളി നിമിഷങ്ങളാണ്. ‘അമ്പലക്കര തെച്ചിക്കാവില് പൂരം, അമ്പത്തൊമ്പത് കൊമ്പന്മാരുടെ പൂരം’ എന്ന ഗാനമാണ് ഈ കുരുന്ന് ഗായകർ ചേർന്ന് ആലപിച്ചത്. ബ്ലാക്ക് എന്ന ചിത്രത്തിലാണ് ഈ ഗാനം. രജിത്തിന്റെ വരികൾക്ക് അലക്സ് പോൾ സംഗീതം നൽകി എം ജി ശ്രീകുമാർ ആലപിച്ച ഗാനം അതിമനോഹരമാണ് ഈ കുരുന്നുപ്രതിഭകൾ പാടിയത്.

Read also:തെരുവിലെ കുഞ്ഞുങ്ങൾക്ക് സ്വന്തം ഭക്ഷണം വിളമ്പി പൊലീസുകാർ, ഹൃദയം കീഴടക്കിയ വിഡിയോ

ആലാപനമികവുകൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന കുരുന്നു ഗായിക പ്രതിഭകൾ മാറ്റുരയ്ക്കുന്ന വേദിയാണ് ടോപ് സിംഗർ. ഓരോ ദിവസവും വ്യത്യസ്ത ഗാനങ്ങളുമായെത്തി സംഗീതത്തിന്റെ അനുഗ്രഹീത നിമിഷങ്ങളാണ് ഈ കുഞ്ഞുങ്ങൾ ടോപ് സിംഗർ വേദിയ്ക്ക് സമ്മാനിക്കുന്നത്.

Story Highlights; Thejus energetic perfomance in top singer