ആരെയോ തേടിയുള്ള യാത്രയിലാണ് അവൾ; ശ്രദ്ധനേടി രക്ഷിത് ഷെട്ടി ചിത്രത്തിന്റെ ടീസർ

June 6, 2021

ഏകാന്തതയിൽ കഴിയുന്ന നായകന്റെ ജീവിതത്തിലേക്ക് ഒരു നായ കടന്നുവരുന്നതും ഇരുവർക്കുമിടയിൽ ഉണ്ടാകുന്ന ആത്മബന്ധവും പറയുന്ന ചിത്രമാണ് കിരൺരാജ് സംവിധാനം ചെയ്യുന്ന 777 ചാർലി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസറാണ് ഇപ്പോൾ സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിൽ നായകനായി എത്തുന്നത് കന്നഡ താരമായ രക്ഷിത് ഷെട്ടിയാണ്. സംഗീത ശൃംഗേരിയും സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്നു.

ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. ചിത്രത്തിൽ ഒരു ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്.മ ലയാളിയായ നോബിൻ പോളാണ് സംഗീതം പകർന്നിരിക്കുന്നത്. പരംവ സ്റ്റുഡിയോയുടെ ബാനറിൽ ജി.എസ്. ഗുപ്തയാണ് 777 ചാർലി നിർമ്മിക്കുന്നത്.

Read also:റോഡിന് ഇരുവശത്തുമായി പിങ്കും നീലയും നിറത്തിലുള്ള തടാകങ്ങൾ; ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകൾ…

അരവിന്ദ് എസ് കശ്യപാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പ്രതീക് ഷെട്ടി എഡിറ്റിംഗ്. സംവിധായകനായ കിരൺരാജ് കെ, രാജ് ബി ഷെട്ടി, അഭിജിത്ത് മഹേഷ് എന്നിവരാണ് സംഭാഷണം രചിച്ചിരിക്കുന്നത്.

Story highlights: 777 Charlie Official Teaser