അനു സിതാര നായികയാകുന്ന പുതിയ ചിത്രം; ‘ദുനിയാവിന്റെ ഒരറ്റത്ത്’
അനു സിതാര നായികയാകുന്ന പുതിയ ചിത്രമാണ് ‘ദുനിയാവിന്റെ ഒരറ്റത്ത്’. ആലപ്പുഴയിൽ നിന്നും മട്ടാഞ്ചേരിയിലേക്ക് വിവാഹം കഴിഞ്ഞെത്തുന്ന കഥാപത്രമാണ് അനു സിതാരയുടേത്. ടോം ഇമ്മാട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, പ്രശാന്ത് മുരളി, സുധി കോപ്പ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഒരു ഫാമിലി കോമഡി ത്രില്ലറാണ് ചിത്രം. മാത്രമല്ല, ഒരു യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്.അനു സിതാര ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും ദുനിയാവിന്റെ ഒരറ്റത്ത് എന്ന ചിത്രത്തിലെ കഥാപാത്രം. ലോക്ക്ഡൗൺ കാരണം സിനിമയുടെ ചിത്രീകരണം നീളുകയാണ്.
വാതിൽ എന്ന സിനിമയിലാണ് അനു സിതാര ഏറ്റവും ഒടുവിൽ അഭിനയിച്ചത്. വിനയ് ഫോർട്ട്, കൃഷ്ണ ശങ്കർ, അനു സിതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സർജു രമാകാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് വാതിൽ. സ്പാർക്ക് പിക്ചേഴ്സിന്റെ ബാനറിൽ സുജി കെ ഗോവിന്ദ് രാജ്, രജീഷ് വളാഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്താണ് പൂർത്തിയായത്.
Read More: സത്യജിത് റേ കഥകളുമായി ആന്തോളജി ചിത്രം; ‘റേ’ റിലീസിന് ഒരുങ്ങുന്നു
ഇന്ദ്രജിത് സുകുമാരനും അനു സിതാരയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന അനുരാധ ക്രൈം നമ്പര്‍-59/2019 എന്ന സിനിമയും ഒരുങ്ങുന്നുണ്ട്. ഷാന്‍ തുളസീധരനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഇന്ദ്രജിത്തിനും അനു സിതാരയ്ക്കും ഒപ്പം വിഷ്ണു ഉണ്ണികൃഷ്ണനും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്.
Story highlights- anusithara’s next movie duniyavinte orattathu