ചിത്രത്തിലെ താരത്തെ തിരിച്ചറിയാനാകുമോ; ശ്രദ്ധനേടി ‘കോബ്ര’യിലെ ചിയാൻ വിക്രത്തിന്റെ പുതിയ ലുക്ക്

June 12, 2021

ചലച്ചിത്രലോകത്ത് വേഷപ്പകര്‍ച്ചകൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കുന്ന താരമാണ് ചിയാൻ വിക്രം. തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് കോബ്ര. നിരവധി വ്യത്യസ്ത ഗെറ്റപ്പിൽ താരം എത്തുന്ന ചിത്രത്തിന്റെ പുതിയ ലുക്കാണ് ഏറെ ശ്രദ്ധനേടുന്നത്. സംവിധായകൻ പങ്കുവെച്ച ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ചിയാൻ വിക്രമാണെന്ന ഒരു സൂചനയും നൽകാതെയാണ് താരത്തിന്റെ മേക്കോവർ.

അജയ് ജ്ഞാനമുത്തുവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘ഇമൈക്ക നൊടികള്‍’, ‘ഡിമോണ്ടെ കോളനി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അജയ് ജ്ഞാനമുത്തു. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാനും മലയാളി താരം റോഷന്‍ മാത്യുവും മിയയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഇര്‍ഫാന്‍ പഠാന്‍ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായാണ് എത്തുന്നത്. എല്ലാ പ്രശ്‌നങ്ങള്‍ക്കും മാത്തമാറ്റിക്കല്‍ പരിഹാരമുണ്ട് എന്ന ടാഗ്- ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തുക.

Read also: അതിശയിപ്പിച്ച് ആധവ്; ഹൂലാഹൂപ്പിങ് നടത്തി റെക്കോർഡിലേക്ക് ഓടിക്കയറിയ കൊച്ചുമിടുക്കൻ

കഴിഞ്ഞ ജനുവരിയിൽ പുറത്തുവന്ന ചിത്രത്തിന്റെ ടീസറിനും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് ‘കോബ്ര’. സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘കോബ്ര’.

Story Highlights: cobra chiyan vikram new look