കണ്ടിട്ടുണ്ടോ ഞണ്ടുകളുടെ നൃത്തം: വൈറല്‍ക്കാഴ്ച

June 30, 2021
Crabs make collective movements with their colourful claws

വിസ്മയങ്ങളാല്‍ സമ്പന്നമാണ് നമ്മുടെ പ്രപഞ്ചം. ചില വിസ്മയങ്ങള്‍ നമ്മെ അതിശയിപ്പിക്കുകയും മറ്റു ചിലത് നമ്മില്‍ കൗതുകം നിറയ്ക്കുകയും ചെയ്യുന്നു. സമൂഹമാധ്യമങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട് നിരവധി വിസ്മയങ്ങള്‍. പ്രത്യേകിച്ച് ചില ജീവി വര്‍ഗത്തിന്റെ പ്രകടനങ്ങള്‍ പലപ്പോഴും സൈബര്‍ ഇടങ്ങളില്‍ വൈറലാകാറുന്നു.

ശ്രദ്ധ നേടുന്നതും അത്തരത്തിലൊരു കാഴ്ചയാണ്. ഞണ്ടുകളുടെ നൃത്തം എന്ന് വിശേഷിപ്പിക്കാം ഈ കാഴ്ചകളെ. പലതരത്തിലുള്ള നൃത്തങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഞണ്ടുകളുടെ ഈ നൃത്തം പലര്‍ക്കും ഒരു പക്ഷെ വേറിട്ട ദൃശ്യാനുഭവമായിരിക്കും. പ്രത്യേക രീതിയില്‍ ശരീരഭാഗങ്ങള്‍ ചലിപ്പിക്കുന്ന ഞണ്ടുകളുടെ കൂട്ടത്തേയാണ് വിഡിയോയില്‍ കാണാന്‍ സാധിക്കുക.

Read more: ചാള്‍സ് രാജകുമാരന്‍ സമ്മാനിച്ച ഡയാന രാജകുമാരിയുടെ ആ കാറിന് ലഭിച്ചത് 53.48 ലക്ഷം രൂപ

കാഴ്ചയില്‍ നൃത്തം പോലെ തോന്നും ഞണ്ടുകളുടെ ഈ ചലനം. എന്നാല്‍ സത്യത്തില്‍ ഇണകളെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ഞണ്ടുകള്‍ ഇത്തരത്തില്‍ ശരീര ചലനങ്ങള്‍ സൃഷ്ടിക്കുന്നത്. ആണ്‍ ഞണ്ടുകള്‍ അവയുടെ വര്‍ണ്ണാഭമായ നഖങ്ങള്‍ ഉപയോഗിച്ചാണ് കൃത്യമായ രീതിയില്‍ ചലനങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്.

ഒരു കൂട്ടം ഞണ്ടുകള്‍ ഒരേപോലെ ഇത്തരത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നതിനാലാണ് കാഴ്ചക്കാര്‍ക്ക് അതൊരു നൃത്തം പോലെ അനുഭവപ്പെടുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ സുധ രാമന്‍ ആണ് ട്വിറ്ററില്‍ അപൂര്‍വമായ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. 26 സെക്കന്റ് മാത്രമാണ് വിഡിയോയുടെ ദൈര്‍ഘ്യം.

Story highlights: Crabs make collective movements with their colourful claws