എന്തു വിലകൊടുത്തും ഡെയ്‌സിയെ സ്വന്തമാക്കാനൊരുങ്ങി റോയ്; പ്രേക്ഷക മനസ്സുകള്‍ കീഴടക്കി പ്രിയങ്കരി

June 7, 2021
Flowers TV Priyankari serial latest promo

മികച്ച പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുകയാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം തുടരുന്ന പ്രിയങ്കരി. പ്രേക്ഷകലക്ഷങ്ങളുടെ പ്രിയ പരമ്പരയായി പ്രിയങ്കരി ഇതിനോടകംതന്നെ മാറിക്കഴിഞ്ഞു. എല്ലാ ദിവസവും രാത്രി ഏഴ് മണിക്കാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ പ്രിയങ്കരിയുടെ സംപ്രേക്ഷണം.

സംഭവബഹുലമായ കഥാമുഹൂര്‍ത്തങ്ങളാണ് ഈ മിനിസ്‌ക്രീന്‍ സിനിമയുടെ പ്രധാന ആകര്‍ഷണം. ഡെയ്‌സിയാണ് പ്രിയങ്കരിയില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ചലച്ചിത്ര താരം ഷഫ്നയാണ് ഡെയ്സി എന്ന കഥാപാത്രമായി പ്രിയങ്കരിയിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

Read more: ദീപക് ദേവിന്റെ തമാശ കാരണം മിയക്കുട്ടിക്ക് കിട്ടിയത് ഒരു ഗംഭീര സമ്മാനം- വിഡിയോ

മനോഹരമായൊരു മിനിസ്‌ക്രീന്‍ സിനിമയായി പ്രേക്ഷകരിലേക്കെത്തുന്ന പ്രിയങ്കരിയുടെ കഥാപശ്ചാത്തലം ത്രികോണ പ്രണയകഥയാണ്. നമുക്ക് പരിചിതമായ ചില നിത്യസംഭവങ്ങളെ അലങ്കാരങ്ങള്‍ക്കൊണ്ട് അപഹരിക്കാതെ അവതരിപ്പിക്കുകയാണ് പ്രിയങ്കരിയില്‍.

Story highlights: Flowers TV Priyankari serial latest promo