എങ്ങനെ ചിരിക്കാതിരിക്കും രമേഷ് പിഷാരടിയുടെ ഈ രസികന്‍ കഥ കേട്ടാല്‍…
മലയാള ചലച്ചിത്രലോകത്തെ ചിരിരാജാക്കന്മാരില് ഒരാളാണ് രമേഷ് പിഷാരടി. സിനിമയില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലും മിനിസ്ക്രീനിലുമെല്ലാം നിരവധി ചിരി വിശേഷങ്ങല്‍ താരം പങ്കുവയ്ക്കാറുമുണ്ട്. ഫ്ളവേവ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് പരിപാടിയില്‍ അതിഥിയായെത്തിയപ്പോഴും ചിരിപ്പൂരം തീര്‍ത്തു താരം.
വേദിയില്‍ രമേഷ് പിഷാരടി പങ്കുവെച്ച കഥയും ഏറെ രസകരമാണ്. ആ കഥ ഇങ്ങനെ- രമേഷ് പിഷാരടിയുടെ വീട്ടില്‍ നിന്നും നോക്കിയാല്‍ കാണുവുന്ന ദൂരത്തില്‍ ഒരു അമ്പലമുണ്ട്. എല്ലാ ദിവസവും അമ്പലത്തിന്റെ മുന്നില്‍ ഒരാള്‍ എത്തും. അദ്ദേഹത്തിന്റെ ആക്ടീവ സ്കൂട്ടറില്‍. നേര്‍ച്ച സമര്‍പ്പിച്ചതിന് ശേഷമാണ് മടക്കം. എന്നാല്‍ ഒരു ദിവസം രമേഷ് പിഷാരടി അദ്ദേഹത്തോട് ചോദിച്ചു. ഹെല്‍മെറ്റ് വെച്ച് ഇങ്ങനെ തൊഴുതിട്ട് പോയാല്‍ ദൈവം ആരെന്ന് കരുതിയാണ് അനുഗ്രഹിക്കുക എന്ന്. പിറ്റേ ദിവസവും ആ ഭക്തന് അവിടെയെത്തി. നേര്‍ച്ചയിട്ട ശേഷം ഹെല്‍മറ്റ് മാറ്റി നോക്കുകയും ചെയ്തു.
Read more: 23 വർഷങ്ങൾക്ക് മുൻപ് ദേശീയ പുരസ്കാരം നേടിയ ചുവടുകളുമായി മഞ്ജു വാര്യർ- വിഡിയോ
എന്തിലും ഏതിലും അല്പം നര്‍മം കലര്‍ത്തി പറയുന്ന രമേഷ് പിഷാരടിക്ക് ആരാധകരും ഏറെയാണ്. മിമിക്രി വേദികളിലൂടെ പ്രേക്ഷക പ്രീതി നേടിയ രമേഷ് പിഷാരടി സിനിമയില്‍ ചുവടുറപ്പിച്ചപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ട് താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്നു. 2008-ല്‍ തിയേറ്ററുകളിലെത്തിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയായിരുന്നു രമേഷ് പിഷാരടിയുടെ ചലച്ചിത്ര പ്രവേശനം. പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്വ്വന് എന്നീ സിനിമകളിലൂടെ സംവിധാനത്തിലും പ്രതിഭ തെളിയിച്ചു താരം.
Story highlights: Funny story of Ramesh Pisharody in Flowers Star Magic