23 വർഷങ്ങൾക്ക് മുൻപ് ദേശീയ പുരസ്കാരം നേടിയ ചുവടുകളുമായി മഞ്ജു വാര്യർ- വിഡിയോ

June 30, 2021

യുവജനോത്സവ വേദിയിൽ നിന്നും മലയാള സിനിമയിലേക്ക് എത്തിയ നായികമാരിൽ ഒരാളാണ് മഞ്ജു വാര്യർ. നൃത്തവേദിയിൽ സജീവമായിരുന്ന മഞ്ജു വാര്യർ സല്ലാപം എന്ന സിനിമയിൽ നയിയ്ക്കയായി വേഷമിട്ടുകൊണ്ടാണ് അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. വെറും മൂന്നു വർഷം മാത്രമാണ് മഞ്ജു വാര്യർ അഭിനയത്തിൽ സജീവമായിരുന്നത്. കരിയറിൽ ഹിറ്റുകളുമായി മുന്നേറുന്ന സമയത്ത് തിരക്കുകളിൽ നിന്നും 14 വർഷത്തെ ഇടവേളയെടുത്തിരുന്നു താരം. വീണ്ടും സിനിമയിലേക്ക് എത്തിയപ്പോൾ അതേസ്‌നേഹത്തോടെ നടിയെ പ്രേക്ഷകർ സ്വീകരിച്ചു. ഇപ്പോഴിതാ, മഞ്ജു വാര്യരുടെ മനോഹരമായൊരു വിഡിയോ ശ്രദ്ധേയമാകുകയാണ്.

ടോപ് സിംഗർ വേദിയിൽ അതിഥിയായി എത്തിയപ്പോൾ മഞ്ജു വാര്യർ ദയ എന്ന ചിത്രത്തിലെ ഗാനത്തിന് ചുവടുവെച്ചതാണ് ശ്രദ്ധേയമാകുന്നത്. 1998ൽ എം ടിയുടെ തിരക്കഥയിൽ വേണു സംവിധാനം ചെയ്ത ചിത്രമാണ് ദയ. ആയിരത്തൊന്നു രാവുകളിലെ ഒരു കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ മഞ്ജു വാര്യർ ആൺവേഷത്തിലും എത്തിയിരുന്നു. സിനിമയിലെ ‘സ്വർഗം തേടി വന്നവരെ..’ എന്ന ഗാനത്തിൽ മഞ്ജു വാര്യർ മനോഹരമായൊരു നൃത്തവും കാഴ്ചവെച്ചിരുന്നു. വൃന്ദ മാസ്റ്ററാണ് ഈ ഗാനരംഗത്തിന് കൊറിയോഗ്രാഫി ചെയ്തത്. ദയിലെ നൃത്തത്തിന് വൃന്ദ മാസ്റ്റർക്ക് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.

Read More: കളിയും ചിരിയുമായി സുമേഷ് മാമനും പിള്ളേരും പിന്നെ ആശയും- വിഡിയോ

ഇപ്പോഴിതാ, 23 വർഷങ്ങൾക്ക് ശേഷം പ്രേക്ഷകർക്കായി ഏതാനും ചുവടുകൾ പങ്കുവയ്ക്കുകയാണ് മഞ്ജു വാര്യർ. അനുരാധയാണ് പാട്ടുവേദിയിൽ ആ ചുവടുകൾ ഒന്ന് കാണിക്കാമോ എന്ന് ചോദിച്ചത്. മനോഹരമായി മഞ്ജു വാര്യർ അവതരിപ്പിക്കുകയും ചെയ്തു. ടോപ് സിംഗർ വിഷുദിന എപ്പിസോഡിലാണ് മഞ്ജു വാര്യർ അതിഥിയായി എത്തിയത്.

Story highlights- manju warrier daya movie dance